വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയണം; എഐടിയുസി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി

  • General
  • November 18, 2026
  • 0 Comments

സുൽത്താൻ ബത്തേരി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാരെ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി വഴിയോര കച്ചവടക്കാരാണ് സമരത്തിൽ അണിനിരന്നത്. ഉപജീവനത്തിനായി വഴിയോരത്ത് കച്ചവടം നടത്തുന്ന സാധാരണ തൊഴിലാളികളെ യാതൊരു പുനരധിവാസ പദ്ധതിയുമില്ലാതെ ഒഴിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സമരക്കാർ പറഞ്ഞു. വഴിയോര കച്ചവടക്കാർക്ക് സാമ്പത്തിക വായ്പാ സഹായം നൽകുക, വെൻഡിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേർക്കുക, ലൈസൻസും തിരിച്ചറിയൽ കാർഡും നൽകി കച്ചവടം നിയമവിധേയമാക്കുക, ഉപജീവനത്തിനായി കച്ചവടം നടത്തുന്നവർക്കെതിരായ പിഴയും ഒഴിപ്പിക്കലും ഉൾപ്പെടെയുള്ള നടപടികൾ അവസാനിപ്പിക്കുക, കച്ചവടത്തിനായി നിശ്ചിത സ്ഥലം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു. ധർണ എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലിൻ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടക്കാർ ഈ നാടിന്റെ ഭാഗമാണെന്നും അവരെ ഒഴിപ്പിച്ച് നഗരത്തെ വൃത്തിയാക്കാമെന്ന ധാരണ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് മുനിസിപ്പാലിറ്റിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ് ജി സുകുമാരൻ അധ്യക്ഷനായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സജി വർഗീസ്, മണ്ഡലം സെക്രട്ടറി സജി കാവനകുടി, പി ജി സോമനാഥൻ, സി എം സുരേഷ്, മോഹനൻ, ലതിക ജി നായർ എന്നിവർ സംസാരിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ക്യാപ്ഷൻ: സുൽത്താൻ ബത്തേരി നഗരസഭാ ഓഫീസിലേക്ക് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ നടത്തിയ ധർണ എഐടിയുസി ജില്ലാ സെക്രട്ടറി സി എസ് സ്റ്റാൻലിൻ ഉദ്ഘാടനം ചെയ്യുന്നു

  • More to Read

    മയക്കുമരുന്ന് കേസ്: രൂപമാറ്റം വരുത്തി ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതിയെ പിന്തുടർന്ന് പിടികൂടി എക്സൈസ്; ഒളിത്താവളമൊരുക്കിയ സുഹൃത്തും അറസ്റ്റിൽ
    • November 18, 2026

      കൽപ്പറ്റ: പടിഞ്ഞാറത്തറ പന്തിപ്പോയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെയും ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തിനെയും വയനാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ വീട്ടിൽ…

    Continue reading
    ശശിമല സ്കൂളിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് നടത്തി
    • November 18, 2026

      ശശിമല: ഉദയ ജി യു പി എസ് ശശിമലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജീവിതനൈപുണ്യങ്ങൾ വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, സ്വയം തിരിച്ചറിയാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി