കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയിൽ 646722 വോട്ടർമാർ

  • General
  • November 14, 2026
  • 0 Comments

 

വോട്ടർപട്ടികയുടെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (2027) നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ കരട് പട്ടിക പ്രകാരം ജില്ലയിൽ ആകെ 646722 വോട്ടർമാരാണുള്ളത്. ഇതിൽ 330652 സ്ത്രീകളും 316066 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലായി രണ്ട് പുതിയ പോളിംഗ് സ്റ്റേഷനുകൾ കൂടി ഒരുക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 717 ആയി ഉയർന്നു. കരട് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും 2026 ഡിസംബർ 11 വരെ സമർപ്പിക്കാം. തുടർന്നുള്ള പരിശോധനകൾക്ക് ശേഷം അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. ചെൽസാസിനിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വോട്ടർപട്ടിക സംബന്ധിച്ച പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർ നടപടികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നൽകി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി. ബിജു, ഇ ആർ ഒ മാരായ കെ.മനോജ് കുമാർ, ഇ. സുരേഷ് ബാബു, എ ഇ ആർ ഒ മാരായ എം.സി രാകേഷ്, ജോബി ജെയിംസ്, ശിവദാസൻ, കെ.ബി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    സംസ്ഥാന സിബിഎസ്ഇ കലോത്സവം; ഇംഗ്ലീഷ് റെസിറ്റേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സാറ സയീദ്
    • November 14, 2026

    സംസ്ഥാന സിബിഎസ്ഇ കലോത്സവം; ഇംഗ്ലീഷ് റെസിറ്റേഷനിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി സാറ സയീദ് മാളയിൽ നടക്കുന്ന സംസ്ഥാന സിബിഎസ്‌ഇ കലോത്സവത്തിൽ ഇംഗ്ലീഷ് റെസിറ്റേഷൻ മത്സരത്തിൽ (കാറ്റഗറി 3) എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി മാനന്തവാടി ഹിൽ ബ്ലൂംസ് സ്‌കൂളിലെ വിദ്യാർത്ഥിനി…

    Continue reading
    വയനാടിന്റെ അഭിമാനമായി ആൽഫിയ മനു; സംസ്ഥാനതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം
    • November 14, 2026

        മാനന്തവാടി: കേരള സംസ്ഥാന വനിത-ശിശു വികസന വകുപ്പ് സംഘടിപ്പിച്ച യു.പി വിഭാഗം പ്രസംഗമത്സരത്തിൽ ദ്വാരക എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആൽഫിയ മനു മൂന്നാം സ്ഥാനം നേടി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കിയായ ആൽഫിയ, ദ്വാരക അറക്കൽ വീട്ടിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി