ജില്ലാ മുസാബഖ; തരുവണ റെയ്ഞ്ച് ജേതാക്കൾ

  • General
  • November 16, 2026
  • 0 Comments

 

വാരാമ്പറ്റ: വാരാമ്പറ്റയുടെ മണ്ണിൽ  രണ്ടുദിവസങ്ങളിലായി നടന്ന സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബഖ ജില്ലാ ഇസ്ലാമിക് കലാമേളയിൽ തരുവണ റെയ്ഞ്ച് ജേതാക്കൾ. 297 പോയിന്റ് നേടിയാണ് തരുവണ ചാംപ്യന്മാരായത്. 254 പോയിന്റുള്ള കമ്പളക്കാട് റെയ്ഞ്ചിനാണ് രണ്ടാം സ്ഥാനം. 243 പോയിന്റ് വീതം നേടി മാനന്തവാടി, റിപ്പൺ റെയ്ഞ്ചുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. 239 പോയിന്റ് നേടിയ വെള്ളമുണ്ട റെയ്ഞ്ച് നാലാം സ്ഥാനവും 236 പോയിന്റുമായി പനമരം അഞ്ചാം സ്ഥാനവും നേടി. കൽപ്പറ്റ -235, സുൽത്താൻ ബത്തേരി 230, പുൽപ്പള്ളി 222, തലപ്പുഴ 218, പടിഞ്ഞാറത്തറ 213, മീനങ്ങാടി 201, ആനപ്പാറ 197, മുട്ടിൽ 194, മേപ്പാടി 190, വൈത്തിരി 172, പൊഴുതന 151 എന്നിങ്ങനെയാണ് മറ്റു റെയ്ഞ്ചുകളുടെ പോയിന്റ് നില. സമാപന സമ്മേളനത്തിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ അധ്യക്ഷൻ കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷനായി. പി. ഇബ്‌റാഹീം മൗലവി ഫലപ്രഖ്യാപനം നടത്തി. ജേതാക്കൾക്കുള്ള ട്രോഫി കെ.വി.എസ് ഇമ്പിച്ചിക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി ഹാരിസ് ബാഖവി എന്നിവർ ചേർന്ന് നൽകി. സ്വാഗതസംഘം ഭാരവാഹികളായ കമ്പ അബ്ദുല്ല, കണ്ണാടി മജീദ്, ജംഇയ്യത്തുൽ മുഅല്ലിമീൻ ഉപാധ്യക്ഷൻ അഷ്റഫ് ഫൈസി, ട്രഷറർ ആബിദ് ദാരിമി, മുഹിയുദ്ധീകുട്ടി യമാനി, കമ്പ അബ്ദുല്ല, കണ്ണാടി മജീദ്, എ. മോയി, അലി ഹൈതമി, അബ്ദുല്ലത്തീഫ് വാഫി, ഇബ്റാഹീം മൗലവി, ഫാഹിം ദാരിമി, റാഷിദ് വാഫി, ശംസുദ്ദീൻ ദാരിമി, എ.സി മായൻ ഹാജി, എ.സി പോക്കു എന്നിവർ വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും കലാപ്രതിഭകൾക്കുമുള്ള ട്രോഫികൾ വിതരണം ചെയ്തു. ഹാരിസ് ബാഖവി സ്വാഗതവും പി. സൈനുൽ ആബിദ് ദാരിമി നന്ദിയും പറഞ്ഞു.

  • More to Read

    ഫേസ്ബുക്കിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി 15 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശി കൽപ്പറ്റ പോലീസിൻ്റെ പിടിയിൽ
    • November 16, 2026

      -പിടിയിലായത് സ്ഥിരം തട്ടിപ്പുകാരൻ കൽപ്പറ്റ: ഫേസ്ബുക്കിലൂടെ വ്യാജമായി സ്ത്രീയുടെ പ്രൊഫൈൽ നിർമ്മിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. മേപ്പയൂർ ആവള, മണമ്മൽ വീട്ടിൽ…

    Continue reading
    മലക്കാരി ക്ഷേത്രത്തിൽ മണ്ഡലകാല ഉത്സവം നാളെ തുടങ്ങും
    • November 16, 2026

    മാനന്തവാടി: തോണിച്ചാൽ മലക്കാരി ശിവക്ഷേത്രത്തിലെ 41ദിവസം നീളുന്ന മണ്ഡലകാല ഉത്സവം ചൊവ്വാഴ്ച തുടങ്ങുമെന്ന് ക്ഷേത്രം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായി നാലാംവർഷമാണ് ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മണ്ഡലകാല ഉത്സവം നടത്തുന്നത്. മണ്ഡലകാല സമയത്ത് എല്ലാ ദിവസം ഉച്ചയ്ക്ക് 12.30മുതൽ 2.30 വരെ നടക്കുന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി