
നെന്മേനി:”സ്വഛതാ ഹി സേവ-2026 ക്യാമ്പയിൻ്റെ ഭാഗമായി നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യുടെ നേതൃത്വത്തിൽ ചുള്ളിയോട് ടൗണിലും കുടുംബാരോഗ്യ കേന്ദ്രത്തിലും സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു. നെൻമേനി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് നമ്പിച്ചാൻകുടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ഹനീഫ, പ്രിൻസിപ്പൽ ജീവൻ ജോൺസ് എന്നിവർ സംസാരിച്ചു








