
മക്കിയാട്: ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിനിന്റെ ഭാഗമായി എയിംസ് വേ ഫൗണ്ടേഷൻ തൊണ്ടർനാട് പഞ്ചായത്തിലെ എടമുണ്ടയിൽ സാസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി തോമസ് ഉദ്ഘാടനം ചെയ്തു. എയിംസ് വേ ഫൗണ്ടേഷൻ ചെയർമാൻ എൻ. സൽമാൻ അധ്യക്ഷത വഹിച്ചു. ഹയ്യാ ഫൗണ്ടേഷൻ പ്രോഗ്രാം മാനേജർ ടി. തിരുമൂർത്തി, വാർഡ് അംഗം ബീന ജോസഫ്, എയിംസ് വേ മാനേജിംഗ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ജാസ്‌നി ബിജു, എയിംസ് വേ തൊണ്ടർനാട് യൂണിറ്റ് പ്രസിഡന്റ് ഷൈനി വാരപ്പടവിൽ, സെക്രട്ടറി മഞ്ജുഷ, എ.കെ. ശങ്കരൻ എന്നിവർ പ്രസംഗിച്ചു. കൂളിയാട്ടം, കമ്പളനാട്ടി, നാടൻപാട്ട് എന്നിവയുടെ അവതരണം നടന്നു. എടമുണ്ടയിലെ കലാകാരൻമാർ നേതൃത്വം നൽകി.








