മാനന്തവാടി ഗവ. കോളജിന് അഭിമാനമായി നിമിഷമായി ISRO യുടെ ഗവേഷണ പദ്ധതി
  • September 3, 2026

മാനന്തവാടി: വയനാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമായി മാനന്തവാടി ഗവ. കോളജിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO) RESPOND പദ്ധതിയുടെ ഗവേഷണ അംഗീകാരം. കോളജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രോഹിത് കെ. രാജ് നേതൃത്വം നൽകുന്ന “Heat Sink Integrated X-band Microstrip Antenna Array” എന്ന ഗവേഷണ പദ്ധതിക്കാണ് ഐ.എസ്.ആർ.ഒയുടെ … Read the rest

Continue reading
കക്കൂസ് മാലിന്യം പരന്നൊഴുകി; പഞ്ഞി വിതരണം ചെയ്ത് പ്രതിഷേധം.
  • September 3, 2026

കൽപ്പറ്റ: പഴയ ബസ് സ്റ്റാൻഡിൽ കക്കൂസ് മാലിന്യവും മലിനജലവും പരന്നൊഴുകുന്നതിൽ വ്യത്യസ്ത പ്രതിഷേധവുമായി നാട്ടുകാരും തൊഴിലാളികളും. രൂക്ഷമായ ദുർഗന്ധം സഹിക്കാനാവാതെ യാത്രക്കാർക്ക് മൂക്കിൽ വയ്ക്കാൻ പഞ്ഞി വിതരണം ചെയ്താണ് നഗരസഭയ്‌ക്കെതിരെ പ്രതിഷേധിച്ചത്.
ശൗചാലയത്തിൽ നിന്നുള്ള മലിനജലം ദിവസങ്ങളായി റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാരെയും ബസ് തൊഴിലാളികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുകയാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാരും വിനോദസഞ്ചാരികളും എത്തുന്ന പ്രധാന … Read the rest

Continue reading
ഹൈസ്‌കൂൾ ടീച്ചർ അഭിമുഖം
  • September 3, 2026

 

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ നാച്ചുറൽ സയൻസ് (കാറ്റഗറി നം. 659/2025, മലയാളം മീഡിയം, ഫസ്റ്റ് എൻ.സി.എ ഹിന്ദു നാടാർ) ഹൈസ്‌കൂൾ ടീച്ചർ മാത്തമാറ്റിക്‌സ് (കാറ്റഗറി നം. 327/2025, മലയാളം മീഡിയം, ഫസ്റ്റ് എൻ.സി.എ എൽ.സി/എ.ഐ) ഹൈസ്‌കൂൾ ടീച്ചർ ഹിന്ദി (കാറ്റഗറി നം. 238/2025, ഫസ്റ്റ് എൻ.സി.എ എസ്.ഐ.യു.സി നാടാർ) തസ്തികകളിലേക്ക് സെപ്റ്റംബർ … Read the rest

Continue reading
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി.
  • September 3, 2026

ബത്തേരി :നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ … Read the rest

Continue reading
ഈട്ടി മുറി: മുൻ ചീഫ് സെക്രട്ടറിക്കും വയനാട് കളക്ടർമാർ ഉൾപ്പെടെ ഏഴുപേർക്ക് നോട്ടീസ്.
  • September 3, 2026

കൽപ്പറ്റ: വയനാട്ടിലെ തൃക്കൈപ്പറ്റ വില്ലേജിൽപ്പെട്ട മത്തംകുന്നിയിൽ റവന്യൂ പട്ടയഭൂമിയിൽനിന്ന് അനധികൃതമായി ഈട്ടി മുറിച്ചതിന് കേരള ലാൻഡ് കൺസർവൻസി നിയമപ്രകാരം ഭൂവുടമയ്ക്ക് ചുമത്തിയ പിഴ ഇടാക്കാതിരുന്നതിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിച്ചു.

ജില്ലാ മുൻ ഗവർണറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വയനാട് കളക്ടറായിരുന്ന … Read the rest

Continue reading
തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യം- മന്ത്രി കെ.എം ഷാജി.
  • September 3, 2026

പടിഞ്ഞാറത്തറ :പടിഞ്ഞാറത്തറ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ കേന്ദ്രം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നാടിന് സമര്‍പ്പിച്ചു. തെരുവുനായ വിഷയത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പഠനാവശ്യത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന കുട്ടികള്‍ വരെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിന് മുന്നിലുള്ള പ്രതിസന്ധിയാണ് തെരുവുനായ ശല്യം പരിഹാരവും അവയുടെ അതിജീവനവും. … Read the rest

Continue reading
പെരുന്തട്ടയിൽ പകലും പുലി, ഭീതിയിലായി നാട്ടുക്കാർ.
  • September 3, 2026

കല്‍പ്പറ്റ:പകല്‍ സമയങ്ങളില്‍ പോലും പെരുന്തട്ടയിലെ ജനവാസമേഖലയ്ക്ക് സമീപം പുലി സാന്നിധ്യമുണ്ടാകുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഷണ്‍മുഖന്റെ പശുവിനെ പുലി കൊന്നു ഭക്ഷിച്ചിരുന്നു. നേരത്തെയും പ്രദേശത്ത് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. നിലവില്‍ പകല്‍ സമയങ്ങളില്‍ വരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ നാട്ടുകാര്‍ പുലിയെ കണ്ടതോടെ രാത്രിസമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ … Read the rest

Continue reading
ശ്രീകൃഷ്ണജയന്തി ഒരുക്കങ്ങൾ പൂർത്തിയായി.
  • September 3, 2026

മാനന്തവാടി :ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണജയന്തി ബാലദിനമായി ആഘോഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ‘മായവിട്ടുണരൂ മാനവനായ് വളരൂ…’ എന്നതാണ് ഈ വർഷത്തെ ജന്മാഷ്ടമി സന്ദേശം. ഓഗസ്റ്റ് 23-ന് ചിത്രരചന, പുരാണ പ്രശ്നോത്തരി മത്സരങ്ങളോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, ഗോപൂജ, സെപ്തംബർ 4-ന് നടക്കുന്ന ശോഭായാത്രകൾ എന്നിവയാണ് പ്രധാന … Read the rest

Continue reading
തൂഫാൻ ദി നാർക്കോ ഹണ്ട്’ പോലീസിന്റെ സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്.
  • September 3, 2026

പനമരം: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. 03.09.2026 വ്യാഴാഴ്ച്ച രാവിലെ മുതൽ പനമരം ഫിറ്റ്‌കാസ ടർഫിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്‌ നിർവഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ് അധ്യക്ഷനായി. ഡിവൈ.എസ്.പി.മാരായ എം.എം. അബ്ദുൾ കരീം, എം.പി. രാജേഷ്, കെ.പി. … Read the rest

Continue reading
പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരാവണം: എം.എല്‍.എ ഉഷ വിജയന്‍
  • September 3, 2026

മാനന്തവാടി :പൊതുജനങ്ങള്‍ നേത്രദാനത്തിന് സന്നദ്ധരായി അന്ധതയ്ക്ക് പരിഹാരം കാണാമെന്ന് എം.എല്‍.എ ഉഷ വിജയന്‍. മാനന്തവാടി സ്‌കില്‍ ലാബില്‍ നടന്ന 41-ാമത് ദേശീയ നേത്രദാന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച്സം സാരിക്കുകയായിരുന്നു എം.എല്‍.എ. കണ്ണുകള്‍ ദാനം ചെയ്യുക, കാഴ്ച സമ്മാനിക്കുകയെന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. രാജ്യത്ത് 120 ലക്ഷത്തോളം അന്ധരാണുള്ളത്. ഇതില്‍ പന്ത്രണ്ട് ലക്ഷത്തോളം പേരുടെ അന്ധതയ്ക്ക് … Read the rest

Continue reading