വയോധികന് തടവും പിഴയും

  • General
  • September 29, 2026
  • 0 Comments

 

കൽപ്പറ്റ:1988-ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറി ആറംഗ സംഘം സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ വയോധികന് തടവും പിഴയും. കൊല്ലം, പള്ളിമുക്ക്, തെടിയഴിക്കത്ത് വീട്ടിൽ അബ്ദുൽ സമദ്(76)നെയാണ് 13 വർഷം തടവിനും 16000 രൂപ പിഴയടക്കാനും അഡി. ജിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് എൽ. ജയവന്ത് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം. കേസിൽ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ പിടികൂടുകയും 1993ൽ ശിക്ഷിക്കുകയും ചെയ്തിരുന്നു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ൽ കോടതിയിൽ കീഴടങ്ങുകയും ശിക്ഷിപ്പെടുകയും ചെയ്തു. അബ്ദുൽ സമദിനെ 2024 ഒക്‌ടോബറിലാണ് പോലീസ് പിടികൂടുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ഇയാൾ വിചാരണ നേരിട്ടത്. ഈ കേസിൽ 40 ഓളം സാക്ഷികളെ വിസ്തരിക്കുകയും 166 രേഖകൾ തെളിവിലേക്ക് ഹാജരാക്കുകയും മഹസ്സർ പ്രകാരം 21 വസ്തു വകകൾ സീസ് ചെയ്ത് കോടതി മുൻപാകെ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

1988 ജനുവരി എട്ടാം തീയതി പുലർച്ചെയാണ് നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ചു കയറി ആറംഗസംഘം കവർച്ച നടത്തിയത്. അംബാസഡർ കാറിലെത്തിയ ഇവർ വാതിലുകളുടെ പൂട്ടുകൾ പൊളിച്ച് അകത്തു സൂക്ഷിച്ചിരുന്ന സെയ്ഫും ഒരു കിലോയോളം തൂക്കം വരുന്ന ആഭരണങ്ങളും, 5544 രൂപയും മോഷ്ടിച്ചു. ശബ്ദം കേട്ടെത്തി രണ്ടു പേരെ കട്ടപാര കൊണ്ട് ആക്രമിക്കുകയും ചെയ്തു. അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന്, ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ കെ.ജി. ജെയിംസ് കേസേറ്റെടുക്കുകയും പിന്നീട് വന്ന ഡി.ഐ വിജയശങ്കർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.

  • More to Read

    പരിസ്ഥിതി ലോല വിജ്ഞാപനം: സംസ്ഥാനം ഒളിച്ചുകളി അവസാനിപ്പിക്കണം ജനവാസ മേഖലകളെ ഒഴിവാക്കണം;സി പി ഐ എം
    • September 29, 2026

    ​ ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമാക്കിയുള്ള (ഇഎസ്‌എ) കേന്ദ്ര കരട്‌ വിജ്ഞാപനം തിരുത്തണം. ജൂലൈ 27ന്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട്‌ വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയായി. ജനവാസ കേന്ദ്രങ്ങളെ പൂർണമായും അന്തിമവിജ്ഞാപനത്തിൽ ഒഴിവാക്കണം. കരട്‌ വിജ്ഞാപനത്തിന്റെ…

    Continue reading
    വയനാടൻ കാപ്പി ആഗോള ബ്രാൻഡാക്കി ഉയർത്തണം: എം.എൽ.എ ഉഷ വിജയൻ
    • September 29, 2026

      വയനാടൻ കാപ്പി സംസ്‌കരണം, പാക്കേജിങ്, ബ്രാൻഡിങ് എന്നിവയിലൂടെ ആഗോള വിപണിയിലെ മൂല്യവർധിത ഉത്പന്നമാക്കി മാറ്റണമെന്ന് എം.എൽ.എ ഉഷ വിജയൻ പറഞ്ഞു. അന്താരാഷ്ട്ര കാപ്പി ദിനാചരണത്തിന്റെ ഭാഗമായി കോഫീ ബോർഡ്, കേര പദ്ധതി, വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ, സൗത്ത് ഇന്ത്യൻ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി