18-ാമത് സംസ്ഥാന മുസാബഖ : സാംസ്‌കാരിക സമ്മേളനം 3 ന് ; സ്വാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

  • General
  • November 28, 2026
  • 0 Comments

 

ബീനാച്ചി (വയനാട്)
ഒന്നിടവിട്ട വർഷങ്ങളിൽ ജം ഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന
ഏഷ്യയിലെ ഏറ്റവും വലിയ ഇസ് ലാമിക കലാമേളയായ മുസാബഖയുടെ 18-ാമത് എഡിഷൻ സംസ്ഥാന കലാമേള വിവിധ പരിപാടികളോടെ ഡിസം 3 മുതൽ 6 കൂടിയ ദിവസങ്ങളിൽ വയനാട് ബീനാച്ചിയിൽ നടക്കും. 3 ന് 7 മണിക്ക് “കല മാനവ വിക മൂല്യങ്ങൾക്ക് ” എന്ന പ്രമേയത്തിൽ സാംസ്‌കാരിക സമ്മേളനം സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷററും വയനാട് ജില്ലാ ഖാസിയുമായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സെൻട്രൽ കൗൺസിൽ പ്രസിഡണ്ട് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി അദ്ധ്യക്ഷനാവും. ഈശ്വരൻ നമ്പൂതിരി , ഫാദർ ഡേവിഡ് ആലിങ്കൽ , ശൗഖത്തലി മൗലവി വെള്ളമുണ്ട , ടി. മുഹമ്മദ് ( മുസ് ലിം ലീഗ് ) കെ.ഇ വിനയൻ (കോൺഗ്രസ്) പി.ആർ ജയപ്രകാശ് (സി.പി എം) സംസാരിക്കും. പരിപാടിയുടെ തുടക്കം കുറിച്ച് വൈകിട്ട് 3.30 ന് യെസ് ഭാരത് ജംഗ്ഷൻ മുതൽ ബീനാച്ചി വരെ നിരവധി ദഫ് , സ്‌കൗട്ട് സംഘങ്ങളും മുഅല്ലിംകളും മഹല്ല് , മദ്‌റസാ ഭാരവാഹികളും പൊതുജനങ്ങളും അണി നിരക്കുന്ന സാംസ്‌കാരിക ഘോഷ യാത്ര നടക്കും. തുടർന്ന് നൂറുൽ ഇസ് ലാം തഹ്ഫീളുൽ ഖുർആനോട് ചേർന്ന് പതിനെട്ടോളം ഏക്കർ ഭൂമിയിൽ പ്രത്യേകം സജ്ജമാക്കിയ മുസാബഖ നഗരിയിൽ സമസ്ത കേരളാ മദ്റസാ മാനേജ് മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ് ലിയാർ പതാക ഉയർത്തും.

  • More to Read

    ജില്ലയിലെ ക്ഷീരകർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കും : മന്ത്രി ബിന്ദു കൃഷ്ണ
    • November 28, 2026

      ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉന്നതതല യോഗം ചേർന്നു ജില്ലയിലെ ക്ഷീരകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളിൽ അധിക തുക അനുവദിച്ച് ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി…

    Continue reading
    സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഹാൻഡ് ബാഗിൽ എം.ഡി.എം.എ; യുവാവ് പിടിയിൽ
    • November 28, 2026

      കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഹാൻഡ് ബാഗിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയിൽ,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി