
പുൽപ്പള്ളി: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ വീരനായകൻ കേരളവർമ്മ പഴശ്ശിരാജാവിന്റെ 221-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പുൽപ്പള്ളി പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. 2026 നവംബർ 30 തിങ്കളാഴ്ചയാണ് പരിപാടികൾ നടക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 8.30-ന് മാവിലാംതോട് പഴശ്ശി കുടീരത്തിൽ പുഷ്പാർച്ചനയും തുടർന്ന് സ്മൃതിയാത്രയും നടത്തും. രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന ദിനാചരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ സൈന്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ എൻ.സി.സി. വിദ്യാർത്ഥികളെ ആദരിക്കും. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും, ചലച്ചിത്ര പ്രദർശനവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.








