ജില്ലയിലെ ക്ഷീരകർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കും : മന്ത്രി ബിന്ദു കൃഷ്ണ

  • General
  • November 28, 2026
  • 0 Comments

 

ക്ഷീരകർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉന്നതതല യോഗം ചേർന്നു

ജില്ലയിലെ ക്ഷീരകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളിൽ അധിക തുക അനുവദിച്ച് ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾക്ക് നിർദ്ദേശം നൽകുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ കൽപ്പറ്റ ഗവ റസ്റ്റ് ഹൗസിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വയനാട്ടിലെ ക്ഷീരകർഷകരെ നേരിൽക്കണ്ട് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയ എം.പി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന് കർഷക പ്രതിനിധികൾ മുഖ്യമന്ത്രി, ക്ഷീരവികസന-കൃഷി വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ വിലയിരുത്തിയത്. ക്ഷീരവികസന വകുപ്പിന്റെ എം.എസ്.ഡി.പി പദ്ധതിയിൽ തൊഴുത്ത് നിർമാണം, യന്ത്രവത്കരണം തുടങ്ങിയവയ്ക്ക് കൂടുതൽ തുക വകയിരുത്താൻ അധിക ഫണ്ട് ലഭ്യമാക്കാനും കന്നുകുട്ടി പരിപാലന പദ്ധതിക്ക് മുൻഗണന നൽകി കൂടുതൽ തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. സർക്കാരിന്റെയും സംസ്ഥാന കന്നുകാലി വികസന ബോർഡിന്റെയും ഫാമുകളിൽ നിന്ന് ക്ഷീരകർഷകർക്ക് പശുക്കളെ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കും. ക്ഷീരമേഖലയ്ക്ക് നൽകുന്ന പലിശ സബ്സിഡി വർധിപ്പിക്കാനുള്ള സാധ്യതകൾ പരിശോധിക്കും.

മൃഗസംരക്ഷണ വകുപ്പും കേരള കന്നുകാലി വികസന ബോർഡും സംയുക്തമായി നടപ്പാക്കുന്ന കൃത്രിമ ബീജസങ്കലന പദ്ധതി ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നൽകുന്ന പാൽ ഉത്പാദന പ്രോത്സാഹന ധനസഹായം ലിറ്ററിന് ആറു രൂപയായി ഉയർത്തുക, പരമാവധി ധനസഹായ പരിധി 80,000 രൂപയായി വർധിപ്പിക്കുക, നിലവിലുള്ള അഞ്ചു ലക്ഷം രൂപയുടെ വരുമാനപരിധി ഒഴിവാക്കുക, കാലിത്തീറ്റ സബ്സിഡി 20,000 രൂപയായി ഉയർത്തുക തുടങ്ങിയ ശുപാർശകൾ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ക്ഷീരസംഘം സെക്രട്ടറിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ക്ഷീര കർഷകർക്ക് മുൻഗണന നൽകാനുള്ള വ്യവസ്ഥ മാർഗരേഖയിൽ ഉൾപ്പെടുത്തുന്ന കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരിൽ നിന്ന് ചാണകം ശേഖരിച്ച് സംസ്‌കരിച്ച് വിപണനം ചെയ്യുന്ന പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി ക്ഷീരവികസന വകുപ്പ് മുഖേന ക്ഷീരസംഘങ്ങളെയും കർഷകരെയും ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന ഉണക്കച്ചാണകവും ജൈവവളവും കൃഷി വകുപ്പിന്റെ ഔട്ട്ലെറ്റുകളിലൂടെ വിപണനം ചെയ്യാൻ ബന്ധപ്പെട്ട യൂണിറ്റുകളെ ഏജൻസികളായി പരിഗണിക്കാൻ ശുപാർശ നൽകും. ക്ഷീരകർഷക ക്ഷേമനിധിയിലൂടെ നൽകുന്ന വിവിധ ധനസഹായങ്ങൾ വർധിപ്പിക്കുന്ന കാര്യം ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ച ശേഷം പരിഗണിക്കും. കർഷക പ്രതിനിധികൾ ഉന്നയിച്ച ആവശ്യങ്ങളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൃത്യമായ തുടർനടപടികൾ, അവലോകനം എന്നിവ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

  • More to Read

    സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഹാൻഡ് ബാഗിൽ എം.ഡി.എം.എ; യുവാവ് പിടിയിൽ
    • November 28, 2026

      കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട ഹാൻഡ് ബാഗിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. ബാഗ് ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട്, കുറ്റ്യാടി, തളിയിൽ,…

    Continue reading
    നാല് ലിറ്റർ വ്യാജമദ്യവുമായി ഒരാൾ പിടിയിൽ
    • November 28, 2026

      കണിയാമ്പറ്റ: കാര്യമ്പാടി പുതൂർ ഭാഗത്ത് നാല് ലിറ്റർ വ്യാജമദ്യം സൂക്ഷിച്ച കേസിൽ മോർക്കാലായിൽ ജോയിയെ വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ കാര്യമ്പാടി കല്ലായി റഫീഖ് എന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി