
കണിയാമ്പറ്റ: കാര്യമ്പാടി പുതൂർ ഭാഗത്ത് നാല് ലിറ്റർ വ്യാജമദ്യം സൂക്ഷിച്ച കേസിൽ മോർക്കാലായിൽ ജോയിയെ വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ കാര്യമ്പാടി കല്ലായി റഫീഖ് എന്ന റഫിയുദ്ദീനെ പിടികൂടാനായിട്ടില്ല.പ്രിവന്റിവ് ഓഫീസർ രഘു.വി, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് രഘു.എം.എ സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ.കെ, സുരേഷ് എം, വജീഷ് കുമാർ വി.പി, ധന്വന്ത് കെ ആർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജിന എൻ. എസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.








