
തൊണ്ടർനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ ‘ഒപ്പം ഒപ്പത്തിനൊപ്പം’ പദ്ധതിയുടെ ഭാഗമായി വഞ്ഞോട് എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച എങ്കെ പിരെ ഗോത്ര സഹവാസ ക്യാമ്പ് സമാപിച്ചു. പഞ്ചായത്ത് പരിശിയിലെ പ്രൈമറി വിഭാഗത്തിലെ മുഴുവൻ പട്ടികവർഗ വിദ്യാർഥികളെയും പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് പ്രമോദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോത്രവിഭാഗം വിദ്യാർഥികളുടെ സ്കൂളിലെ ഹാജർനില വർധിപ്പിക്കുക, കൊഴിഞ്ഞുപോക്ക് തടയുക, പഠനനിലവാരം ഉയർത്തുക എന്നിവയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പിന്റെ ഭാഗമായി ഹൈക്ക്, ആർപ്പോ തുടങ്ങിയ കളികൾ, യോഗ, ശുചിത്വവും ആരോഗ്യവും സംബന്ധിച്ച ക്ലാസ്, ചിത്രരചന, പെയിന്റിങ്, പാട്ടരങ്ങ്, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗാത്മകവും കായികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ക്യാമ്പ് വേദിയായി.








