കാറിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം: ഡ്രൈവർ സജി ഏബ്രഹാമിനെതിരെ കേസെടുത്തു

  • General
  • October 25, 2026
  • 0 Comments

 

 

മാനന്തവാടി: രണ്ടേ നാലിൽ കാറിടിച്ച് പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷിന്റെയും സ്വപ്നയുടെയും മകൾ ദിവ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന അയിലമൂല സ്വദേശി സജി ഏബ്രഹാമിനെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. രണ്ടേ നാലിൽ ട്യൂഷന് പോകുകയായിരുന്ന ദിവയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വയനാട് മെഡിക്കൽ കോളേജിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ദിവയുടെ ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് ദിവക്കൊപ്പമുണ്ടായിരുന്ന സഹോദരൻ ഡെറിക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ സജി ഏബ്രഹാം വയനാട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. മരിച്ച ദിവയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. നിലവിൽ വിദേശത്തുള്ള പിതാവ് രാജേഷ് നാട്ടിൽ എത്തുന്ന മുറയ്ക്ക് ദീപ്തിഗിരി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും.

 

  • More to Read

    മാർച്ചും ധർണയും നടത്തി
    • October 27, 2026

      കൽപറ്റ:നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ക്ഷേമനിധി ഓഫിസ് മാർച്ച് ധർണയും നടത്തി. ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ക്ഷേമനിധി യുടെ സാമ്പത്തിക ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാർ ഏറ്റെടുക്കുക,സെസ്സ് പിരിച്ചെടുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു മാർച്ചും ധർണയും നടത്തിയത്. മാർച്ച്…

    Continue reading
    ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി
    • October 27, 2026

      വെള്ളമുണ്ട:ലെറ്റ്‌സ് ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌കിൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്(എൽഐഎസ്ആർ) ‘വായനയാണ് ലഹരി’ എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം എൽഐഎസ്ആർ ഹാളിൽ ഉഷ വിജയൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത്…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി