
മൂലങ്കാവ്:ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി മൂലങ്കാവ് യൂണിറ്റിൽ ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ശ്രേയസ് പതാക ഉയർത്തി.യൂണിറ്റ് പ്രസിഡന്റ് അനീഷ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.ഓപ്പറേഷൻ തൂഫാൻ പരിപാടിയുടെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് കൽപ്പറ്റ സിവിൽ പോലീസ് ഓഫീസർ ഫൗസിയ നേതൃത്വം നൽകി.അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മോളി ടീച്ചറെ ആദരിച്ചു.സി ഡി ഒ മാരായ വത്സ ജോസ്,പുഷ്പലത,കദീജ എന്നിവർ സംസാരിച്ചു.








