
:മാനന്തവാടി: അരനൂറ്റാണ്ടിലേറെക്കാലത്തെ പാരമ്പര്യമുള്ള വാളാട് എ.എൽ.പി സ്‌കൂൾ കെട്ടിടത്തിൻ്റ ശീലാസ്ഥാപനവും,പൂർവ്വ വിദ്യാർത്ഥി സംഗമവും28 ന് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2026-27 അധ്യയന വർഷം മുതൽ സഹ്റ ഗ്രൂപ്പ് സ്‌കൂൾ ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്.പുതുതായി നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും വിദ്യാർത്ഥികൾക്കുള്ള ടാബ് വിതരണവും നവംമ്പർ 28 ന് ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക് കേരള കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിർവഹിക്കും. ജനപ്രതിനിധികളും വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുക്കും.ചടങ്ങിനോടനുബന്ധിച്ച് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ‘കാറ്റാടി’ ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. തുടർന്ന് രാത്രി 8 മണിക്ക് സമീർ ബിൻസി – ഇമാം മജ്ബൂർ ടീം അവതരിപ്പിക്കുന്ന സൂഫി സംഗീത പരിപാടിയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. സ്‌കുൾ പ്രധാന അധ്യാപകൻഅരുൺ പി എസ്,സ്വാഗത സംഘം ചെയർമാൻ പ്രകാശൻ കെ എംകൺവീനർ അസീസ് വാളാട്, എസ് എം സി ചെയർമാൻമുഹമ്മദലി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.








