വൈത്തിരി സബ് ജയിലിൽ ‘തിരിച്ചറിവിൻ്റെ പുലരി’ സംഘടിപ്പിച്ചു

  • General
  • November 26, 2026
  • 0 Comments

 

വൈത്തിരി: ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും ആഭിമുഖ്യത്തിൽ വൈത്തിരി സബ് ജയിലിൽ ‘തിരിച്ചറിവിൻ്റെ പുലരി’ എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.
ജയിൽ സൂപ്രണ്ട് കെ.കെ. അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് സൻഫീർ ഉദ്ഘാടനം ചെയ്തു.

എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. “ഇന്നലെകളുടെ ഇരുട്ടിൽ നിന്ന് നാളെയുടെ വെളിച്ചത്തിലേക്ക്; തെറ്റുകളെ തിരുത്താം, ജീവിതത്തെ തിരിച്ചുപിടിക്കാം” എന്ന സന്ദേശമുയർത്തി, അന്തേവാസികളെ ക്രിയാത്മകമായ ജീവിതത്തിലേക്കും ആരോഗ്യകരമായ ശീലങ്ങളിലേക്കും കൈപിടിച്ചുയർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവച്ചു.

ചടങ്ങിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.രജിത്ത്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ബിജോഷ് ബാലൻ, അക്ബർ അലി എന്നിവർ ആശംസകൾ നേർന്നു. ജയിൽ ഉദ്യോഗസ്ഥരും അന്തേവാസികളും പങ്കെടുത്ത പരിപാടിക്ക് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.കെ.ഷിജു നന്ദി രേഖപ്പെടുത്തി.

  • More to Read

    യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
    • November 27, 2026

        കൽപ്പറ്റ: യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സംസ്ഥാനത്ത് സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ലാ ക്ഷീരസംഗമം തൃശ്ശിലേരി സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

    Continue reading
    കാട്ടുതീ തടയാൻ വിബിജിറാംജി പദ്ധതിയിൽ ഫയർ ലൈൻ പ്രവൃത്തിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്
    • November 27, 2026

      തരിയോട്: കാട്ടുതീ പടരുന്നത് തടയുന്നതിനും വ്യാപനം കുറയ്ക്കുന്നതിനും വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനുമായി തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ പദ്ധതിയായ വിബിജിറാംജിയിൽ ഉൾപ്പെടുത്തി ഫയർ ലൈൻ നിർമ്മിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. കാട്ടിലെ പുല്ലുകൾ, കുറ്റിച്ചെടികൾ, ഉണങ്ങിയ ഇലകൾ, മറ്റ് സസ്യാവശിഷ്ടങ്ങൾ എന്നിവ നീക്കം…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി