
കൽപ്പറ്റ: ഇന്ത്യയുടെ പാൽക്കാരനും രാജ്യത്തെ ധവള വിപ്ലവത്തിന്റെ പിതാവുമായ ഡോ.വർഗ്ഗീസ് കുര്യന്റെ ജന്മ ദിനമായ നവംബർ 26 രാജ്യം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് മലബാർ മേഖല യൂണിയന്റെ കീഴിലുള്ള മിൽമ വയനാട് ഡെയറി സന്ദർശിക്കാം. മിൽമയുടെ ഉല്പന്നങ്ങളുടെ നിർമ്മാണപ്രക്രിയയും അനുബന്ധ പ്രവർത്തനങ്ങളും നേരിൽ കണ്ടു മനസിലാക്കുന്നതിനും അവസരമുണ്ടാകും. നവംബർ 24,25,26 തീയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ പൊതു ജനങ്ങൾക്കും വിദ്യാർഥികൾക്കും കൽപ്പറ്റ ചുഴലിയിലുള്ള വയനാട് ഡെയറി സന്ദർശിക്കാവുന്നതാണ്. സന്ദർശകർക്ക് മിൽമ ഉല്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മിൽമ വയനാട് ഡെയറി മാനേജർ ഐ എസ് അനിൽകുമാർ അറിയിച്ചു








