
കല്ലോടി : മാനന്തവാടി ഉപജില്ല സ്കൂൾ കലോൽസവത്തിൽ മൂന്ന് ഓവറോൾ വിജയങ്ങളോടെ കല്ലോടി സെന്റ് ജോസഫ്സ് യു.പി സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എൽ.പി ജനറൽ റണ്ണർ അപ്പ്, എൽ.പി അറബിക് റണ്ണർ അപ്പ്, യു.പി ജനറൽ സെക്കൻഡ് റണ്ണർ അപ്പ്, യു.പി സംസ്കൃതം അഞ്ചാം സ്ഥാനം എന്നീ നേട്ടങ്ങളാണ് വിദ്യാലയം സ്വന്തമാക്കിയത്.
25 കുട്ടികൾ എൽ.പി ജനറൽ വിഭാഗത്തിലും, 13 കുട്ടികൾ എൽ.പി അറബിക് വിഭാഗത്തിലും, 37 കുട്ടികൾ യു.പി ജനറൽ വിഭാഗത്തിലും, 16 കുട്ടികൾ സംസ്കൃതം വിഭാഗത്തിലും മത്സരിച്ചു.
ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, അധ്യാപകരായ ബിന്ദു അലക്സ്, ആഷ്ന ജോസ്, നസ്റിൻ തയ്യുള്ളത്തിൽ, ജോസ് സി.എഫ്, മിനി കെ.ജെ എന്നിവരുടെ നേതൃത്വവും രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും മറ്റു സ്റ്റാഫ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമവുമാണ് വിജയത്തിലേക്ക് നയിച്ചത്. അടുത്ത ദിവസം വിജയാഘോഷ റാലി ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മികച്ച വിജയം കരസ്ഥമാക്കിയതിൽ പി.ടി.എയും മാനേജ്‌മെന്റും കുട്ടികളെ അഭിനന്ദിച്ചു.








