
പുൽപ്പള്ളി: വിജയ ഹൈസ്‌കൂൾ 1980 എസ്എസ്എൽസി ബാച്ച് ‘മധുരമീ ആകലനം’ എന്ന പേരിൽ വൈഎംസിഎ ഹാളിൽ സംഗമം സംഘടിപ്പിച്ചു. നിരവധി പൂർവവിദ്യാർഥികൾ പങ്കെടുത്തു. വിജയ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ ഹയർ സെക്കൻഡറി നോർത്ത് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. ജയരാജൻ എന്നിവരെയും വിവാഹജീവിതത്തിൽ മൂന്നു പതിറ്റാണ്ട്
പൂർത്തിയാക്കിയ പൂർവവിദ്യാർഥി ദമ്പതികളെയും ആദരിച്ചു.പി.എം. മോഹൻദാസ്, ഡോ.കെ.പി. സാജു, കെ.ജെ. പോൾ, കെ. സുജാത, കെ.എം. ജോസഫ് തുടങ്ങിയവർ തുടങ്ങിയവർ നേതൃത്വം നൽകി.








