
പുൽപള്ളി 94 -മത് മഹാശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുർമ്മപ്രചരണസഭ, മാതൃസഭ വയനാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടനയാത്ര ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലുടെയും ഗുരുവിന്റെ പുണ്യ സങ്കേതങ്ങളിലൂടെയുമാണ് തീർത്ഥാടന യാത്ര നടത്തുന്നത്.ആലുവ അദ്ദ്വൈതാശ്രമം, പൂത്തോട്ട ശ്രീവല്ലഭേശ്വര ക്ഷേത്രം,ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം, കോട്ടയം നാഗമ്പടം ക്ഷേത്രം, വാരണപള്ളി തറവാട്, ചെറുവണ്ണൂർ കളരി,മണത്തല വിശ്വനാഥ ക്ഷേത്രം, ചാവക്കാട് ശിവലംഗ ദാസ സ്വാമി സമാധി മന്ദിരം,പാറയ്ക്കൽ പുണ്യ തീർത്ഥക്കുളം, കോട്ടയം നാഗമ്പടം ക്ഷേത്രം, കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം, മരുത്വാമല, കന്യാകുമാരി വിവേകാനന്ദപ്പാറ, അരുവിപ്പുറം ശിവക്ഷേത്രം, ചെമ്പഴന്തി വയൽവാരം വീട്, ശിവഗിരി മഠം എന്നിവിടങ്ങൾ സന്ദർശിക്കും.
ഡിസംബർ 27- ന് രാത്രി പുറപ്പെടുന്ന യാത്ര 31-ാതിയ്യതി ശിവഗിരി തീർത്ഥാടനത്തിലും ജനുവരി ഒന്നിന് പുലർച്ചെ ശിവഗിരി മഠത്തിൽ നടക്കുന്ന നവവത്സര പൂജയിലും പങ്കെടുത്ത് ജനുവരി ഒന്നിന് വൈകിട്ട് തിരിച്ചെത്തും. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
Mob.8848648972
9539334460
9447934036









