
കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഐ ഷാനവാസ് അനുസ്മരണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം പി എന്ന നിലയിലും, പൊതുപ്രവർത്തകനെന്ന നിലയിലും സമൂഹത്തിന് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. കെ പി സി സി മെമ്പർ പി പി ആലി, വി എ മജീദ്, എം എ ജോസഫ്, ബിനു തോമസ്, പി വിനോദ് കുമാർ, ബി സുരേഷ് ബാബു, പുഷ്പലത പങ്കജാക്ഷൻ, കെ കെ രാജേന്ദ്രൻ, ഹർഷൽ കൊന്നാടൻ, എം പി വിനോദ്, ആന്റണി തന്നിക്കോടൻ,ശബനാസ് തെന്നാനി തുടങ്ങിയവർ സംബന്ധിച്ചു.








