
മാനന്തവാടി: എടവക. അമ്പലവയൽ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പൻ അമൽ ബാബു ക്ഷേത്ര സന്നിധിയിൽഎത്തിച്ച നെൽ കതിർ ക്ഷേത്രം മേൽശാന്തി വടക്കെ കോറമംഗലം കൃഷ്ണൻ നമ്പൂതിരി ടെയും ക്ഷേത്ര വെളിച്ചപ്പാടിൻ്റെയും ചെണ്ടയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് പൂജകൾക്ക് ശേഷം നെൽകതിർ വിതരണം ചെയ്തു. ഭക്തജനങ്ങൾക്ക് പുത്തരി സദ്യയും നൽകി ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ മലയിൽ ബാബു, ക്ഷേത്ര സെക്രട്ടറി പുനത്തിൽ രാജൻ , ശശിമലയിൽ കക്കോട്ട് ബാബു, ഷിനോജ് അമ്പലവയൽ, ബാബു ചങ്ങാടക്കടവ്, പി ഗോപാലൻ, സിന്ധു സനൽ, ജീത ശശി, രജനി രാജൻ, സൗമ്യ സനൽ ലീജിധർമ്മൻഎന്നിവർ നേതൃത്വം നൽകി.








