കലാമേള : വിജയോത്സവം നടത്തി

  • General
  • November 22, 2026
  • 0 Comments

 

നടവയൽ: വൈത്തിരി ഉപജില്ല കലാമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ടീം അംഗങ്ങൾക്ക് സ്വീകരണവും വിജയോത്സവവും നടത്തി. ഈ വർഷം വൈത്തിരി ഉപജില്ലയിലെ എല്ലാ മേളകളിലും നടവയൽ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിനാണ് ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഉപജില്ല കായികോത്സവത്തിലും ശാസ്ത്രമേളയിലും കിരീടം നേടിയതിന്റെ തുടർച്ചയായാണ് സ്കൂൾ കലോത്സവത്തിന് ചാമ്പ്യൻഷിപ്പ് ലഭിച്ചത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വിജയോത്സവം മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാദർ സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം നിർവഹിക്കുകയും വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് വിൻസന്റ് കളപ്പുരയിൽ അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം എം വിജയൻ, പ്രിൻസിപ്പൽ ജെയിംസ് പോൾ, പിടിഎ പ്രസിഡണ്ട് പ്രിൻസ് ജോസഫ്, പ്രധാന അധ്യാപകൻ കെ ജെ ബിജു എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന വിജയ ഘോഷയാത്രയ്ക്ക് ജെൻടി പോൾ, സിസ്റ്റർ പി വി സിനി, അർജുൻ തോമസ് എന്നിവർ നേതൃത്വം നൽകി.

  • More to Read

    അഡ്വ.സത്താർ മായന് സ്വീകരണം നൽകി
    • November 22, 2026

      വെള്ളമുണ്ട: ഗവ: പ്ലീഡറായി ചുമതല ഏറ്റെടുത്ത അഡ്വ.സത്താർ മായന് നീഡ്സ് വയനാടിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശിശുദിനാചരണത്തിൻ്റെ ഭാഗമായി നെഹ്റുവിൻ ചിന്തകളുടെ ആനുകാലിക പ്രസക്തി എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അഡ്വ.എം.വേണുഗോപാൽ വിഷയം അവതരിപ്പിച്ചു. നീഡ്സ് ചെയർമാൻ ഷാജി ജേക്കബ്…

    Continue reading
    എം ഐ ഷാനവാസ് അനുസ്മരണം നടത്തി
    • November 22, 2026

      കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ഐ ഷാനവാസ് അനുസ്മരണം നടത്തി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം പി എന്ന നിലയിലും, പൊതുപ്രവർത്തകനെന്ന നിലയിലും സമൂഹത്തിന് മാതൃകയാക്കാവുന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി