
കൽപ്പറ്റ :47-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വയനാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആൻസ്റ്റ്യൻ. കെ. ഷജിൽ ഇരട്ട മെഡൽ നേട്ടം കൈവരിച്ചു.14 വയസ്സ് ബോയ്സ് വിഭാഗം കത്തയിൽ സ്വർണ്ണ മെഡലും, കുമിത്തയിൽ വെള്ളി മെഡലും കരസ്ഥമാക്കിയാണ് താരം തിളങ്ങിയത്.സ്പോർട്സ് കൗൺസിലിന്റെയും, ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടന്നത്.
പുൽപ്പള്ളി, അലൻ തിലക് കരാട്ടെ സ്കൂളിലെ ക്യോഷി സുരേഷ് പി. വി യാണ് ആൻസ്റ്റ്യന്റെ പരിശീലകൻ.പുൽപ്പള്ളി വിജയ എച്ച് എസ് എസിലെ 8- ആം ക്ലാസ് വിദ്യാർത്ഥിയായ ആൻസ്റ്റ്യൻ കോളറാട്ട് കുന്ന്, കുരിശുവിളയിൽ ഷജിൽ. കെ സെബാസ്റ്റ്യൻ – ജിനി ദമ്പതികളുടെ മകനാണ്.









