നോ പറഞ്ഞാൽ അക്കൗണ്ട് കാലിയാവും! വാട്സാപ്പിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്

  • Wayanad
  • October 16, 2026
  • 0 Comments

 

കൽപ്പറ്റ

ഒടിപി ആവശ്യപ്പെടുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയോ ചെയ്യാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് സജ്ജനാർ പറയുന്നു.
ഓട്ടോ എക്സിക്യൂഷൻ ഫയൽ അറ്റാക്ക് എന്നാണ് ഈ സൈബറാക്രമണത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ സജ്ജനാർ വിശേഷിപ്പിക്കുന്നത്. വാട്സാപ്പ് സന്ദേശത്തിന് No എന്ന് മറുപടി നൽകിയതോടെ ഇരയ്ക്ക് തന്റെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമായെന്ന് പോസ്റ്റിൽ പറയുന്നു. ഇരയായ വ്യക്തി തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ ഒന്നും പങ്കുവെച്ചിരുന്നില്ല, യാതൊരുവിധ ലിങ്കുകളിലും ക്ലിക്ക് ചെയ്തിട്ടില്ല. വാട്സാപ്പ് സന്ദേശത്തിന് No എന്ന മറുപടി നൽകുക മാത്രമാണ് ചെയ്തത്.

ഈ തട്ടിപ്പ് എങ്ങനെ നടക്കുന്നു?

ആദ്യം ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചുവെന്ന അറിയിപ്പ് വാട്സാപ്പിൽ ലഭിക്കും. വിദേശ നമ്പറിൽ നിന്നായിരിക്കും ഇത്.
രണ്ടാമത്തേത് പണം പിൻവലിച്ചത് താങ്കളല്ലെങ്കിൽ No എന്ന് മറുപടി നൽകാൻ ആവശ്യപ്പെട്ടുള്ള സന്ദേശം എത്തും.
ഈ സന്ദേശത്തിനോട് പ്രതികരിച്ചാൽ, രഹസ്യമായ കോഡുകൾ ആക്ടിവേറ്റ് ചെയ്യപ്പെടുമെന്നും സൈബർ കുറ്റവാളികൾക്ക് ഫോണിലേക്ക് പ്രവേശനം ലഭിക്കുമെന്നും ബാങ്കിങ് വിവരങ്ങൾ ദുരുപയോഗം ചെയ്യാനാകുമെന്നും കമ്മീഷണർ പറയുന്നു.
ജാഗ്രത എങ്ങനെ?
അപരിചിത നമ്പറുകളിൽനിന്ന് വരുന്ന സന്ദേശങ്ങൾക്ക് Yes എന്നോ No എന്നോ മറുപടി നൽകരുത്.
ആ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുകയും ചാറ്റ് നീക്കം ചെയ്യുകയും ചെയ്യുക.
പണമിടപാടുകൾ പരിശോധിക്കാൻ ഔദ്യോഗിക ബാങ്ക് ആപ്പുകളും വെബ്സൈറ്റുകളും കസ്റ്റമർ കെയർ സംവിധാനങ്ങളും മാത്രം ഉപയോഗിക്കുക.
അനൗദ്യോഗിക വാട്സാപ്പ് നമ്പറുകളിൽനിന്നുള്ള പണമിടപാട് അലേർട്ടുകൾ അവഗണിക്കുക.
സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ cybercrime.gov.in-ൽ പരാതി നൽകുകയോ ചെയ്യുക.

  • More to Read

       ദേശീയ കരകൗശല അവാർഡ് 2025 ന് കൃഷ്ണപ്രസാദ് അർഹനായി.
    • October 16, 2026

          മുള മുഖ്യ അസംസ്‌കൃത വസ്തുവായി “വ്യാസ മെഡിറ്റേഷൻ ആന്റ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ് എന്ന ചിത്രശില്പത്തിനാണ്   അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത് പൂതാടി ഗ്രാമ പഞ്ചായത്തിലെ നെല്ലിക്കര വെസ്‌റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന കൃഷ്ണപ്രസാദ് (40 വയസ്സ്)…

    Continue reading
    ‘പ്രതിഷേധ ജ്വാല’ നടത്തി
    • October 16, 2026

      ​തരുവണ: “എസ്. ഐ. ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കാൻ അനുവദിക്കില്ല” എന്ന പ്രമേയത്തിൽ എസ്‌.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. തരുവണയിൽ വെച്ച് നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉയർന്നുവന്നത്. ​മേഖല പ്രസിഡന്റ്‌ റഊഫ് വാഫി…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി