
തരുവണ: “എസ്. ഐ. ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കാൻ അനുവദിക്കില്ല” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു. തരുവണയിൽ വെച്ച് നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് ഉയർന്നുവന്നത്.
മേഖല പ്രസിഡന്റ് റഊഫ് വാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ മമ്മൂട്ടി നിസാമി മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് വാഫി, മുഹമ്മദ് റഹ്മാനി, മോയി ദാരിമി,വി അഷ്റഫ് ഹാജി, കാഞ്ഞായി ഇബ്രാഹിം ഹാജി,ജുബൈർ ദാരിമി,സഫ്രതലി ദാരിമി,സവാദ് റഹ്മാനി,മുഹമ്മദ് നുജൂമി, സുലൈമാൻ ഫൈസി, നാസർ സാവാൻ, സുലൈമാൻ പാറക്ക,സി. മമ്മു ഹാജി,അബ്ദുള്ള. സി,മുനീർ ഫൈസി, ശിഹാബ് എട്ടെനാൽ,സിദ്ധീഖ് കാട്ടിച്ചിറക്കൽ, ലത്തീഫ് പാറക്ക, നാസർ. കെ. പി, ശൗക്കത്തലി. പി, സിറാജ് മൗലവി, ബഷീർ ഫൈസി, മിസ് വറലി പീച്ചങ്കോട്, അലി അക്ബർ,ഷാഫി ഇർഫാനി,അൻസിൽ കുന്നുമലങ്ങാടി, ഇസ്മായിൽ മൗലവി, അബ്ദുള്ള യൂസുഫ്,സംസാരിച്ചു . ജനറൽ സെക്രട്ടറി നിയാസ് മാസ്റ്റർ സ്വാഗതവും, നിയാസ് റഹ്മാനി നന്ദിയും പറഞ്ഞു.








