വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു

  • General
  • September 27, 2026
  • 0 Comments

 

കൽപ്പറ്റ:കഴിഞ്ഞ രണ്ട് മാസത്തിനിടെ മികച്ച സേവനം കാഴ്ച്ച വെച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ച് വയനാട് പോലീസിന്റെ നേതൃത്വത്തിൽ അഭിനന്ദന ദിനം ആചരിച്ചു. വയനാട് ജില്ലാ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടി ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ.എസ്.പി, ബത്തേരി, കൽപ്പറ്റ ഡിവൈ.എസ്.പി മാർ ഉൾപ്പെടെയുള്ള 50 പോലീസ് ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്. എല്ലാവർക്കും ജില്ലാ പോലീസ് മേധാവി പ്രശസ്തി പത്രം കൈമാറി. ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിൽ സംഘത്തിലെ പത്ത് പേരെ അതിവിദഗ്ധമായി പിടികൂടിയതിലും, അർധരാത്രിയിൽ ബസ് കേടായി വനത്തിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ സമയോചിതമായി ഇടപെട്ട് സുരക്ഷിതമായി പുറത്തെത്തിച്ചതിലും, മലേഷ്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അന്വേഷണം നടത്തി മലപ്പുറത്തുനിന്ന് കണ്ടെത്തിയതിലും, സ്റ്റേഷനിൽനിന്ന് തൊണ്ടിമുതൽ മോഷണം പോയ കേസിൽ പ്രതിയെ അതിവേഗം പിടികൂടിയതിലും മറ്റു അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ആദരിച്ചത്.
റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെട്ട വയോധികനെ കൈകളിൽ കോരിയെടുത്ത് സുരക്ഷിതമായി മറുപുറത്തെത്തിച്ച സാമൂഹിക ഉത്തരവാദിത്വത്തിനും കരുതലിനും മാതൃകയായ ഉദ്യോഗസ്ഥനും ആദരവ് ഏറ്റുവാങ്ങി.

അഡീഷണൽ എസ്.പി. എൻ.ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി എ.എസ്.പി കാർത്തിക് ബാലകുമാർ ഐ.പി.എസ്, ഡി വൈ.എസ്.പിമാരായ എം.എം. അബ്ദുൽ കരീം, സുരേഷ് ബാബു, ടി.എ. അഗസ്റ്റിൻ, ഷജു ജോസഫ്, കൽപ്പറ്റ ഐ.പി എ.യു. ജയപ്രകാശ്, എൻ.സെൽ ഐ.പി വി. സിജിത്ത്, ഡി.പി.ഒ മാനേജർ സി.കെ മനേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ‘അഭിനന്ദന ദിനം'(അപ്രീസിയേഷൻ ഡേ) ആചരിക്കാനുള്ള ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിർദേശപ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചത്.

  • More to Read

    ജില്ലാ സ്‌കൂൾ കായിക മേള: മന്ത്രി എൻ. ഷംസുദ്ദീൻ ലോഗോ പ്രകാശനം നടത്തി
    • September 28, 2026

      കൽപ്പറ്റ:റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴ്, എട്ട്, ഒൻപത് തിയതികളിൽ റവന്യൂ ജില്ലാ കായിക മേള നടക്കും. കളക്ടറേറ്റ് മിനി…

    Continue reading
    ഉപ തിരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
    • September 28, 2026

      മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ 60. 37 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 8,808 സമ്മതിദായകരിൽ 5317 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 4173 പുരുഷ വോട്ടർമാരിൽ 2457 പേരും 4635 സ്ത്രീ വോട്ടർമാരിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി