കർമ്മസൂര്യന് മാതൃനാടിന്റെ ആദരം;

  • General
  • September 27, 2026
  • 0 Comments

കർമ്മസൂര്യന് മാതൃനാടിന്റെ ആദരം;
> വി. മൂസക്കോയ മുസ്‌ലിയാർക്ക് പനമരം റൈഞ്ചിൽ പ്രൗഢോജ്ജ്വല സ്വീകരണം

​പനമരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദരണീയനായ പണ്ഡിതശ്രേഷ്ഠൻ വി. മൂസക്കോയ മുസ്‌ലിയാർക്ക് സ്വദേശമായ പനമരം റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്നേഹാദരങ്ങളോടെ പ്രൗഢോജ്ജ്വല സ്വീകരണമൊരുക്കി. ദീനീ പ്രബോധന രംഗത്തും സന്മാർഗ അധ്യാപനത്തിലും ദീർഘകാലമായി സമർപ്പിത സേവനം അനുഷ്ഠിക്കുന്ന ആദരണീയനായ ഉസ്താദിനെ സ്വന്തം മണ്ണിൽ വച്ച് ആദരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും ആവേശത്തിലുമായിരുന്നു സംഘാടകരും നാട്ടുകാരും.
​റൈഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌ ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം മുബഷിർ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ വളർച്ചയിലും പ്രസ്ഥാന വീഥിയിലും മൂസക്കോയ മുസ്‌ലിയാർ കാഴ്ചവെച്ച നിഷ്കളങ്ക സേവനങ്ങളും കർമ്മധീരതയും പണ്ഡിത സമൂഹത്തിനും വരുംതലമുറയ്ക്കും എക്കാലവും പ്രചോദനമാണെന്ന് അധ്യക്ഷൻ അഷ്‌റഫ്‌ ഫൈസി പറഞ്ഞു.
​ചടങ്ങിൽ ജാഫർ സഅദി ആമുഖ പ്രഭാഷണവും സ്വാഗതവും നിർവ്വഹിച്ചു. മുദരിബ് ശരീഫ് ഫൈസി, കടന്നോളി മൊയ്തു മുസ്‌ലിയാർ, അബൂബക്കർ റഹ്‌മാനി, ഇബ്രാഹിം മാസ്റ്റർ കൂളിവയൽ, ഉമർ ഹാജി, അഷ്‌റഫ്‌ ഫൈസി നെല്ലിയമ്പം, ഇസ്മായിൽ മൗലവി, മൊയ്തു മുസ്‌ലിയാർ തരുവണ, സിദ്ധീഖ് ഫൈസി, അക്ബർ ഫൈസി, അബ്ദുള്ള മാസ്റ്റർ, ശിഹാസ് ഫൈസി, അഫ്സൽ ഗസാലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അർപ്പിച്ചു. മുഹമ്മദ്‌ റഹ്‌മാനി തരുവണ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

  • More to Read

    ജില്ലാ സ്‌കൂൾ കായിക മേള: മന്ത്രി എൻ. ഷംസുദ്ദീൻ ലോഗോ പ്രകാശനം നടത്തി
    • September 28, 2026

      കൽപ്പറ്റ:റവന്യൂ ജില്ലാ സ്‌കൂൾ കായിക മേളയുടെ ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ ഒക്ടോബർ ഏഴ്, എട്ട്, ഒൻപത് തിയതികളിൽ റവന്യൂ ജില്ലാ കായിക മേള നടക്കും. കളക്ടറേറ്റ് മിനി…

    Continue reading
    ഉപ തിരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
    • September 28, 2026

      മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ ഡിവിഷനിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ 60. 37 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 8,808 സമ്മതിദായകരിൽ 5317 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 4173 പുരുഷ വോട്ടർമാരിൽ 2457 പേരും 4635 സ്ത്രീ വോട്ടർമാരിൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി