
മുണ്ടക്കൊല്ലി ഊരിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പൈതൃക ഭവനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പൈതൃക ഭവനത്തിന് ജില്ലാ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും പുതിയ അങ്കണവാടി കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് സി.എസ്.ആർ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയുമാണ് വകയിരുത്തിയത്.
നേന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീജ സതീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം കൃഷ്ണകുമാരി, പഞ്ചായത്ത് അംഗം എം.എസ് ഫെബിൻ, മുൻ അംഗം കെ.വി ശശി, എം.എം അജയൻ, എം.എ സുരേഷ്, കെ.ആർ സാജൻ, സി. ഗോപാലകൃഷ്ണൻ മാസ്റ്റർ, തസ്നീം, സി.പി സുനിൽ റാം, ലില്ലി ബിജു എന്നിവർ പങ്കെടുത്തു.








