വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ

  • General
  • October 15, 2026
  • 0 Comments

സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ വെള്ളമാണ് മേൽ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിലേക്ക് എടുക്കുന്നത്. അതിനായി ഏഴോളം ചെറുതും വലുതുമായ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും അതിന്റെ പഴക്കം 25-30 വർഷമാണ്. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ മെയിന്റൻസും പമ്പ് സെറ്റ് മോട്ടോർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മാറ്റിവെക്കേണ്ടതുണ്ടെന്നും ചില സ്ഥലങ്ങളിൽ പദ്ധതികളിൽ വാൽവ് മാറ്റിവെച്ച് വെള്ളം മറ്റ് ദിശകളിലേക്ക് തിരിച്ചു വിടേണ്ടതുണ്ടെന്നും അദ്ധേഹം നിയമസഭയിൽ സബ്മിഷനിൽ ഉന്നയിച്ചു. കർണാടകയുമായി ആലോചിച്ച് അവർക്കും വെള്ളം കിട്ടത്തക്ക രീതിയിലുള്ള ചെറുകിട തടയണുകൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണമെന്നും, ആയതിനായി കർണാടകയുമായി വളരെ ഗൗരവമായി ചർച്ച ചെയ്ത് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. എംഎൽയുടെ ആവശ്യങ്ങളുടെ ഗൗരവം മനസ്സിലാക്കി മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിലുള്ള രൂക്ഷമായ വരൾച്ച നേരിടുന്നതിനായി കബനി നദിയിൽ ചെറുകിട തടയണ നിർമ്മാണം നടത്തുന്നതിന് വേണ്ടി ആവശ്യമായ ഇടപെടൽ നടത്തുന്നതാണെന്നും, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ അറ്റകുറ്റപണികൾക്കുള്ള എസ്റ്റിമേറ്റിന് ഉടനെ അനുമതി നൽകുന്നത് പരിശോധിക്കുമെന്നും, ഇക്കാര്യത്തിൽ ഡി.പി.ആർ. തയ്യാറാക്കുന്നതിന് വയനാട് ജില്ലയിലെ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നതാണെന്നും,
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ ഇറിഗേഷന്റെയും വാട്ടർ അതോറിറ്റിയുടെയും വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥരെയും പ്രാദേശിക ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചു ബഹു. എം.എൽ.എ യുടെ സാന്നിധ്യത്തിൽ ഒരു യോഗം ഉടൻ വിളിച്ചു ചേർക്കുന്നതാണെന്നും മന്ത്രി മറുപടി നൽകി.

  • More to Read

    പ്രസീദിന്റെ പാടത്ത് വിരിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം
    • October 15, 2026

      *പാടിയാർട്ടിന്റെ പന്ത്രണ്ടാമത്തെ ചിത്രം; നെല്ലും വയലും ജലവും സംരക്ഷിക്കാനുള്ള സന്ദേശം* *സി.ഡി. സുനീഷ്* *ബത്തേരി നെൽച്ചെടികളുടെ നിറവ്യത്യാസങ്ങൾ ഉപയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം ഒരുക്കി വയനാട്ടിലെ പാടിയാർട്ട് ശ്രദ്ധേയമാകുന്നു. ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിലെ പ്രസീദിന്റെ പാടത്താണ് വേറിട്ട കലാവിഷ്കാരം ഒരുക്കിയത്.…

    Continue reading
    “മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി” പത്മശ്രീ ചെറുവയൽ രാമൻ
    • October 15, 2026

      മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയൽ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എൽ.പി സ്‌കൂൾ അങ്കണത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരങ്ങളുടെ ആദരാഞ്ജലികൾ ഏറ്റുവാങ്ങിയാണ് നെൽവിത്തുകളുടെ സംരക്ഷകൻ വിടവാങ്ങിയത്. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമൻ എന്ന ചെറുവയൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി