സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം 29 ന്

  • General
  • October 15, 2026
  • 0 Comments

 

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 29 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് മത്സരം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബർ 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിക്കണം. ഫോൺ: 04936 202485, 8089650133, 9526765824, 9961063090, 8111892145

  • More to Read

    വരൾച്ചാ പ്രതിരോധപ്രവർത്തങ്ങളിൽ സർക്കാർ അടിയന്തിരമായി ഇടപെടണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ
    • October 15, 2026

    സുൽത്താൻബത്തേരി/ തിരുവനന്തപുരം: മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വരൾച്ചയുടെ പ്രതിരോധപ്രവർത്തനങ്ങൾക്കായി ഭാവി പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് ബഹു. ജലസേചനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണമെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കുകയായിരുന്നു അദ്ധേഹം. കബനി പുഴയിലെ…

    Continue reading
    പ്രസീദിന്റെ പാടത്ത് വിരിഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം
    • October 15, 2026

      *പാടിയാർട്ടിന്റെ പന്ത്രണ്ടാമത്തെ ചിത്രം; നെല്ലും വയലും ജലവും സംരക്ഷിക്കാനുള്ള സന്ദേശം* *സി.ഡി. സുനീഷ്* *ബത്തേരി നെൽച്ചെടികളുടെ നിറവ്യത്യാസങ്ങൾ ഉപയോഗിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുഖചിത്രം ഒരുക്കി വയനാട്ടിലെ പാടിയാർട്ട് ശ്രദ്ധേയമാകുന്നു. ബത്തേരിക്കടുത്ത നമ്പിക്കൊല്ലിയിലെ പ്രസീദിന്റെ പാടത്താണ് വേറിട്ട കലാവിഷ്കാരം ഒരുക്കിയത്.…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി