
മീനങ്ങാടി
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയകേസിൽ ഒമ്പത് വർഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ, ചെങ്ങളായി സ്വദേശിയിൽ നിന്നും പണം തട്ടിയ കേസിൽ കമ്പളക്കാട്, തേർവാടിക്കുന്ന്, കാവുവയൽ വീട്ടിൽ, ബാബു എന്ന തുളസിദാസ്(51) നെയാണ് മീനങ്ങാടി പോലീസിന്റെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും സഹായത്തോടെ ശ്രീകണ്ഠാപുരം എസ്.എച്ച്.ഒ എസ്.ഐ. ഷറഫുദീന്റെ നേതൃത്വത്തിൽ പിടികൂടിയത്. മീനങ്ങാടി അമ്പലപ്പടിയിലെ വാടകവീട്ടിൽ ഇയാളെ അന്വേഷിച്ച് പോലീസ് എത്തിയ വിവരമറിഞ്ഞ് റൂമിനുള്ളിലെ ബർത്തിന് മുകളിൽ ഹാർഡ് ബോർഡ് ബോക്‌സിന് മറവിൽ ഒളിച്ചിരിക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ ഇയാൾ പോലീസിനെ അസഭ്യം പറയുകയും ചെയ്തു









