
മാനന്തവാടി:സുഭാഷ് ചന്ദ്രൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വാതിൽ എന്ന കൃതി, ശാസ്ത്രം, കല, സാഹിത്യം, തത്വചിന്ത, തുടങ്ങിയ വിവിധ വിജ്ഞാന മേഖലകളിലേക്ക് വായനക്കാരന്റെ മനസ്സ് തുറക്കുന്ന അപൂർവ്വ കൃതിയാണെന്ന് , പഴശ്ശി സ്മാരക ഗ്രഫാലയത്തിലെ മൊഴിയാഴം തേടി എന്ന വായന കൂട്ടായ്മ വിലയിരുത്തി. മാതൃഭൂമി വാരികയിലെ ഒരു വർഷത്തെ മുഖക്കുറിപ്പുകൾ സമാഹരിച്ചതാണ് വാതിൽ എന്ന പുസ്തകം. അറിവിന്റെ വൈവിധ്യമേറിയ തലങ്ങളിലേക്ക് പുത്തൻ ഉൾക്കാഴ്ചകൾ പകരുന്ന ഈകൃതി ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ തലത്തിലേക്ക് ഉയരുന്നതാണെന്നും പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.
എം.ഗംഗാധരൻ പുസ്തകം അവതരിപ്പിച്ചു. ശീമതി മരിയ പോളിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ജി.എൻ. ബാബുരാജ്,
കെ.ആർ. സദാനന്ദൻ, സാലി കെ.വി , ത്രേസ്യാമ്മ. കെ.പി , മാത്യൂസ് ജോർജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.








