
കൽപ്പറ്റ:Lവയനാട്ടിലെയും ഗുഡലൂരിലെയും വിവിധ റോട്ടറി പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തിൽ ലിയോ ഹോസ്പിറ്റൽ, ലിയോ മെട്രോ കാർഡിയാക് സെന്റർ, മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്റർ എന്നി സ്ഥാപനങ്ങളുടെ സഹായത്തോടെ ആയിരുന്നു ക്യാമ്പ്. 400 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ ബിപി , ഇസിജി , എക്കോ, ടി എം ടി ,ബ്ലഡ് ടെസ്റ്റ്, മരുന്ന് വിതരണം എന്നിവ സൗജന്യമായി നൽകി. ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി വേണ്ടവർ റോട്ടറി ക്ലബ്ബിനെ സമീപിക്കാം. സാമ്പത്തിക ഭദ്രത മാനിച്ചു റോട്ടറി ക്ലബ്ബുകാർ സഹായം നൽകും. റോട്ടറി ഇന്റർനാഷണൽ അസി ഗവർണർ ജോസ് മാത്യു സി ഉദ്ഘാടനം ചെയ്തു. ലിയോ ഹോസ്പിറ്റൽ ഡയറക്ടറും ലിയോമെട്രോ ചെയർമാനും ആയ ഡോ ടി പി വി സുരേന്ദ്രൻ, ലിയോമെട്രോകാർഡിയാക് സെന്റർ ഡയറക്ടർ ഡോ മുഹമ്മദ് ശാലൂബ്, വി വി സണ്ണി , ഹോസ്പിറ്റൽ ഹെഡ് അഡ്മിനിസ്ട്രേഷൻ ടി പി വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ ബൈജു എസ് , ഡോ ജ്യോതിഷ് എസ്റ്റേറ്റ്, ഡോ എ ർ അജയ്, ഡോ ബിന്നി സന്താന ,ഡോ അഞ്ജന വി , ഡോ ബിനുമോൾ സ് ,ഡോ ഗായത്രി വി എന്നിവർ രോഗികളെ പരിശോധിച്ചു. റോട്ടറി ക്ലബ്ബിനെ പ്രതിനിധീകരിച്ചു വയനാട്ടിലെ 8 ക്ലബ്ബുകളിലെയും ഗുഡലൂരിലെ 5 ക്ലബ്ബുകളിലെയും അംഗങ്ങളും പങ്കെടുത്തു.








