സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം
  • May 16, 2026

കൽപ്പറ്റ: വയനാട് ഗോൾഡൻ വെറ്ററൻസ് കൂട്ടായ്മ ഞായർ പകൽ 3.30ന് മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ പ്രദർശന മത്സരം നടത്തും. വെറ്ററൻസ് ഫുട്ബോൾ കൂട്ടായ്മ രൂപീകരണവുമുണ്ടാകും. ജില്ലയിലെ പഴയകാല ഫുട്ബോൾ താരങ്ങൾ പങ്കെടുക്കാൻ എത്തണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. ഫോൺ: 9847435081, 8301876672.… Read the rest

Continue reading
ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി
  • May 16, 2026

വൈത്തിരി:ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വൈത്തിരിയിൽ പ്രകടനം നടത്തി. ജില്ലാ ജോയൻ്റ് സെക്രട്ടറി എം രമേശ്, വൈസ് പ്രസിഡൻ്റ് ജോബിസൺ ജെയിംസ്, കെ എസ് ഹരിശങ്കർ, സി എച്ച് ആഷിഖ്, വിജേഷ് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി… Read the rest

Continue reading
ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി
  • May 16, 2026

കൽപ്പറ്റ:പെട്രോൾ- ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡൻ്റ് കെ ആർ ജിതിൻ ഉദ്ഘാടനം ചെയ്തു. എം കെ റിയാസ് അധ്യക്ഷനായി. പി പ്രണവ്, സഫറുള്ള, സംഗീത് സന്തോഷ്, അഥീന ഫ്രാൻസിസ് ,റിൻഷ രാജ്, ജസീൽ എന്നിവർ സംസാരിച്ചു. അർജുൻ ഗോപാൽ സ്വാഗതവും ആർ രതീഷ് നന്ദിയും പറഞ്ഞു.… Read the rest

Continue reading
മാനന്തവാടി താന്നിക്കൽ ഡിവിഷനിൽ സമഗ്ര മാലിന്യനിർമ്മാർജ്ജന യത്നം
  • May 16, 2026

മാനന്തവാടി നഗരസഭ താന്നിക്കൽ 19ാം ഡിവിഷനിൽ മഴക്കാല പൂർവ്വ സമഗ്ര മാലിന്യനിർമ്മാർജ്ജന യത്നം നടത്തി. നഗരസഭാ കൗൺസിലർ സ്മിതാ അനിൽ കുമാറിന്റെ നേതൃത്വത്തിൽ കുറുക്കൻമൂല ഹെൽത്ത് സെന്റർ സാനിറ്റേഷൻ കമ്മിറ്റി, ഹരിത കർമ്മസേന, താന്നിക്കൽ പ്രണവം വായനശാലാ പ്രവർത്തകർ, താന്നിക്കൽ പൗരാവലി എന്നിവർ ചേർന്ന് താന്നിക്കൽ ഡിവിഷന്റെ ഭാഗമായ പൊതു ഇടങ്ങളിൽ നിന്നും കാടുവെട്ടിത്തെളിച്ചും പ്ലാസ്റ്റിക്ക്, … Read the rest

Continue reading