ഹയർ സെക്കൻഡറി അപേക്ഷ സമർപ്പണം ഉറപ്പ് വരുത്താൻ ജില്ലയിൽ മിഷൻ +1

0 0

 

*ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഫോക്കസ് പോയിന്റുകൾ*

കൽപ്പറ്റ: ജില്ലയിൽ പത്താംതരം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മിഷൻ +1 പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്ലസ് വൺ, വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന് പിന്തുണ നൽകുന്നതിനൊപ്പം പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്രവേശനം പ്രത്യേകമായി ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് മിഷൻ +1 പദ്ധതി പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൽ, പട്ടികവർഗ്ഗ വകുപ്പ്, കൈറ്റ് വയനാട്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എന്നിവ സംയുക്തമായാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്.

അഡ്മിഷൻ സംബന്ധമായ വിദ്യാർത്ഥികളുടെ സംശയനിവാരണത്തിനും ഹയർ സെക്കൻഡറി വിഷയങ്ങളും ഉപരിപഠന തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ജില്ലയിലെ വിദ്യാലയങ്ങളിൽ മിഷൻ +1 ഫോക്കസ് പോയിന്റുകൾ പ്രവർത്തിക്കും. സേവനങ്ങൾ ഓൺലൈനായും ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നടത്തിക്കൊണ്ടാണ് മിഷൻ +1 പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾ പത്താം തരം പഠിച്ച സ്കൂളുകൾക്ക് പുറമെ ജില്ലയിലെ എല്ലാ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലും അധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കുകളിൽ നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, ഹയർ സെക്കൻഡറി ഐ.ടി. കോഡിനേറ്റർമാർ എന്നിവരുടെ സേവനം സൗജന്യമായി ലഭ്യമാക്കും.

ഹയർസെക്കൻഡറി ക്ലാസുകളിൽ നിന്ന് പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പട്ടികവർഗ വകുപ്പ് വിപുലമായ പദ്ധതികളും പട്ടിക വർഗ വകുപ്പിന് കീഴിൽ ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികൾ സ്കൂളിലെത്താതിരിക്കുന്ന കാരണങ്ങൾ പ്രത്യേകമായി കണ്ടെത്തി പരിഹരിക്കും. പഠന തുടർച്ച ഉറപ്പാക്കാൻ പ്ലസ് വൺ പ്രവേശന നടപടി പൂർത്തിയായിക്കഴിഞ്ഞ ഉടൻ ബ്രിഡ്ജ് കോഴ്സുകൾ ആരംഭിക്കും. ഹയർ സെക്കണ്ടറി പ്രവേശനം ലഭിക്കുന്നവരിൽ കുടുംബത്തിന്റെ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള എല്ലാ പട്ടിക വർഗ വിദ്യാർത്ഥികൾക്കും പ്രാരംഭ പഠന ചെലവുകൾക്കായി 5000 രൂപ വീതം പട്ടികവർഗ വകുപ്പ് നൽകും. പഠനാവസരങ്ങളും ഭാവി തൊഴിൽ സാധ്യതകളും പരിചയപ്പെടുത്താൻ ഓരോ പഞ്ചായത്ത് തലത്തിലും കരിയർ ഗൈഡൻസ് ക്ലാസുകളും അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കും.

ജില്ലയിൽ 60 വിദ്യാലയങ്ങളിലായി 175 ഹയർ സെക്കൻഡറി ബാച്ചുകളാണ് നിലവിലുള്ളത്. 33 സർക്കാർ വിദ്യാലയങ്ങൾ, 19 എയ്ഡഡ് വിദ്യാലയങ്ങൾ, 3 അൺ എയ്ഡഡ് വിദ്യാലയങ്ങൾ, 3 റസിഡൻഷ്യൽ വിദ്യാലയങ്ങൾ എന്നിവയാണ് ജില്ലയിലുള്ളത്. സർക്കാർ വിദ്യാലയങ്ങളിൽ 5110, എയ്ഡഡ് വിദ്യാലയങ്ങളിൽ 2950, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 300, സ്പെഷ്യൽ സ്‌കൂളിൽ 50, റസിഡൻഷ്യൽ വിദ്യാലയങ്ങളിൽ 158 സീറ്റുകളാണ് ആകെയുള്ളത്. ആകെ 10796 സീറ്റുകളാണുള്ളത്. സയൻസിന് സർക്കാർ സ്കൂളുകളിൽ 35 ബാച്ചുകളും എയ്ഡഡ് സ്കൂളുകളിൽ 32 ബാച്ചുകളും അൺ എയ്ഡഡ് സ്കൂളുകളിൽ 10 ബാച്ചുകളും ഉൾപ്പടെ 77 ആകെ ബാച്ചുകളുണ്ട്. ഹ്യൂമാനിറ്റീസിന് സർക്കാർ സ്കൂളുകളിൽ 32, എയ്ഡഡ് സ്കൂളുകളിൽ 14, അൺ എയ്ഡഡ് സ്കൂളിൽ ഒന്നും ഉൾപ്പടെ 47 ബാച്ചുകളും, കോമേഴ്സ് വിഷയത്തിൽ സർക്കാർ സ്കൂളുകളിൽ 33 ബാച്ചുകളും, എയ്ഡഡ് സ്കളുകളിൽ 13 ബാച്ചുകളും അൺ എയ്ഡഡ് തലത്തിൽ അഞ്ചും ഉൾപ്പെടെ ആകെ 47 ബാച്ചുകളാണ് ഉള്ളത്. ഇതിന് പുറമെ വി.എച്ച്.എസ്.ഇ വിഭാഗത്തിലും പോളി ടെക്നിക്കുകളിലും ഐ.ടി.ഐകളിലുമായി ആയിരത്തോളം സീറ്റുകൾ വേറെയുമുണ്ട്

അഡ്മിഷൻ പ്രവർത്തനങ്ങൾ സുഖമമായി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ആലോചനാ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി ഹംസ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, നസീമ ടീച്ചർ, കമലാ രാമൻ, മുഫീദ തെസ്നി, എം സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജി പ്രമോദ്, സുൽത്താൻ ബത്തേരി എ.ടി.ഡി.ഒ ടി.പി ശ്രീകല, കൈറ്റ് ജില്ലാ കോഓർഡിനേറ്റർ സി ഹസീന, ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ, കരിയർ ഗൈഡൻസ് സെൽ ജില്ലാ കോഓഡിനേറ്റർ കെ.ബി സിമിൽ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചു
    • May 15, 2026

      കണിയാമ്പറ്റ: മേലെ മില്ല് മുക്കിൽ കച്ചവടം ചെയ്യുന്ന ഐഡിയൽ സ്റ്റോർ ഉടമ ഇബ്രാഹിമിനെ ക്രൂരമായി മർദ്ധിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഒരു കാരണവുമില്ലാതെ ലഹരി ഉപയോഗിച്ചുവന്ന ഒരുകൂട്ടം ആളുകളാണ് കടയിൽ കയറി…

    Continue reading
    അനധികൃത ഉപയോഗം; ഗ്യാസ് സിലിണ്ടറുകളും കൺസ്യൂമർ കാർഡുകളും പിടിച്ചെടുത്തു
    • May 15, 2026

    * നടവയലിലെ സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. വീട്ടാവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടുന്ന വിവിധ കമ്പനികളുടെ 12 ഗ്യാസ് സിലിണ്ടറുകളാണ് ഈ സ്ഥാപനത്തിൽ നിന്ന് സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ പി.എസ് പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി