
കണിയാമ്പറ്റ:പട്ടികവർഗ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കണിയാമ്പറ്റയിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം. സ്കൂളിലെ പി.എസ് ആര്യ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മറ്റൊരു വിദ്യാർത്ഥിനിക്ക് 9 വിഷയങ്ങളിൽ എ പ്ലസും 12 പേർക്ക് അഞ്ച് വിഷയങ്ങളിലധികം എ പ്ലസും നേടാനായി.









