അനധികൃത ഉപയോഗം; ഗ്യാസ് സിലിണ്ടറുകളും കൺസ്യൂമർ കാർഡുകളും പിടിച്ചെടുത്തു

0 0

*

നടവയലിലെ സ്വകാര്യ സ്ഥാപനത്തിൽ അനധികൃതമായി ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. വീട്ടാവശ്യത്തിന് മാത്രം ഉപയോഗിക്കേണ്ടുന്ന വിവിധ കമ്പനികളുടെ 12 ഗ്യാസ് സിലിണ്ടറുകളാണ് ഈ സ്ഥാപനത്തിൽ നിന്ന് സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസർ പി.എസ് പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 11 കൺസ്യൂമർ കാർഡുകളും ഈ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്നു. ഇവയും പിടിച്ചെടുത്തിട്ടുണ്ട്. റേഷനിങ് ഇൻസ്പെക്ടർ കെ.ബി പ്രസാദ്, എം അനൂപ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പാചക വാതക സിലിണ്ടറുകൾ അനധികൃതമായി സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഗ്യാസ് സിലിണ്ടറുകളുടെ അനധികൃത ഉപയോഗം കണ്ടെത്താൻ പരിശോധനകൾ തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചു
    • May 15, 2026

      കണിയാമ്പറ്റ: മേലെ മില്ല് മുക്കിൽ കച്ചവടം ചെയ്യുന്ന ഐഡിയൽ സ്റ്റോർ ഉടമ ഇബ്രാഹിമിനെ ക്രൂരമായി മർദ്ധിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഒരു കാരണവുമില്ലാതെ ലഹരി ഉപയോഗിച്ചുവന്ന ഒരുകൂട്ടം ആളുകളാണ് കടയിൽ കയറി…

    Continue reading
    ഹയർ സെക്കൻഡറി അപേക്ഷ സമർപ്പണം ഉറപ്പ് വരുത്താൻ ജില്ലയിൽ മിഷൻ +1
    • May 15, 2026

      *ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ഫോക്കസ് പോയിന്റുകൾ* കൽപ്പറ്റ: ജില്ലയിൽ പത്താംതരം പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ മിഷൻ +1 പദ്ധതിക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്ലസ് വൺ, വി.എച്ച്.എസ്.ഇ…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി