എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളി വിഷയം: പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍

0 0

കൽപ്പറ്റ: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ടീ ഫാക്ടറി തൊഴിലാളികളുടെ വിവിധ വിഷയങ്ങളില്‍ നിലവിലെ കോടതി വിധികൾ പരിശോധിച്ചും സർക്കാർ ഉത്തരവുകളും സാഹചര്യങ്ങളും പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തേയില ഫാക്ടറിയിലെ യന്ത്രങ്ങള്‍ ലേലം ചെയ്യുന്നത് തടസപ്പെട്ട സാഹചര്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ടൗണ്‍ഷിപ്പ് പ്ലാന്‍ അനുസരിച്ച് ടീ ഫാക്ടറി നിന്നിരുന്ന കെട്ടിടം കമ്മ്യൂണിറ്റി ഹാളാക്കി മാറ്റാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ ടൗണ്‍ഷിപ്പ് പ്ലാനിൽ മാറ്റം വരുത്തി പുതിയൊരു പ്ലാനിലേക്ക് പോകാന്‍ സാധിക്കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. തേയില ഫാക്ടറി അവിടെത്തന്നെ നിലനിര്‍ത്തണമെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. കൂടാതെ തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള പി.എഫും മറ്റ് അനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നൽകുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഉടന്‍ യോഗം ചേർന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാൻ നടപടി എടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജെ.ഒ അരുണ്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എം.കെ ഇന്ദു, എസ്‌റ്റേറ്റ് മാനേജ്‌മെന്റ്-തൊഴിലാളി സംഘടന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    പൊട്ടക്കിണറ്റിൽ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന
    • May 15, 2026

    കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ക്രൈം ബ്രാഞ്ച് ഓഫീസിന് പിറകുവശത്തുള്ള ആളൊഴിഞ്ഞ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ രണ്ട് ദിവസം മുമ്പ് അകപ്പെട്ട തെരുവുനായയെ ദുരന്തനിവാരണ സേനയുടെ പ്രവർത്തകർ രക്ഷപ്പെടുത്തി. ദുരന്തനിവാരണ സേന കൺവീനർ അബ്ദുൽ ഗഫൂർ ഊത്താലക്കലിന്റെ നേതൃത്വത്തിൽ ഷിബു…

    Continue reading
    കുടുംബശ്രീ-കേരള വിഷന്‍ സൂക്ഷ്മ സംരംഭക അവാര്‍ഡ് വിതരണം നാളെ
    • May 15, 2026

    കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും കേരള വിഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ വിതരണം നാളെ വൈകുന്നേരം നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തും. കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, ജില്ലാ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി