
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷനും കേരള വിഷനും സംയുക്തമായി ഏര്‍പ്പെടുത്തിയ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡുകളുടെ വിതരണം നാളെ വൈകുന്നേരം നാലിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടത്തും. കേരള വിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര, ജില്ലാ കേബിള്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.എച്ച്. അബ്ദുള്ള, വയനാട് വിഷന്‍ എംഡി ബിജു ജോസ്, സ്വാഗതസംഘം ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, കണ്‍വീനര്‍ അഷ്‌റഫ് പൂക്കയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം.
വെള്ളമുണ്ട സ്‌നേഹദീപം അമൃതം ഫുഡ്‌സ്, കണിയാമ്പറ്റ എസ്.എം. ലേഡീസ് ടൈലറിംഗ് ആന്‍ഡ് ഗാര്‍മെന്റസ്, വൈത്തിരി സ്വീറ്റ് ഹൗസ് കേക്ക്‌സ്, നെന്‍മേനി തവനി സ്വാതി കറി പൗഡര്‍, തിരുനെല്ലി ഇരുമ്പുപാലം നൂറാങ്ക്, വടുവന്‍ചാല്‍ സൂര്യ കോഫി ആന്‍ഡ് കറി പൗഡര്‍, തിരുനെല്ലി ബത്താഗുഡൈ പൈതൃക നെല്‍വിത്ത് കേന്ദ്രം, കേണിച്ചിറ ഒമേഗ നാട്ടുവൈദ്യം, തിരുനെല്ലി ആയുര്‍ഗ്രാമം, ചെറുകാട്ടൂര്‍ ഫീനിക്‌സ് എന്നീ സൂക്ഷ്മ സംരംഭങ്ങള്‍ക്കാണ് പുരസ്‌കാരം. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളില്‍നിന്നു ലഭിച്ച 150ല്‍പരം എന്‍ട്രികളില്‍നിന്നു വിദഗ്ധരടങ്ങുന്ന ജൂറി നേരിട്ട് പരിശോധിച്ച് തെരഞ്ഞെടുത്തതാണ് ഈ സംരംഭങ്ങള്‍. ഓരോ സംരംഭത്തിനും 10,000 രൂപയും സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കും.
അവാര്‍ഡ് വിതരണച്ചടങ്ങ് കല്‍പ്പറ്റ നിയുക്ത എംഎല്‍എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. നിയുക്ത എംഎല്‍എമാരായ ഉഷ വിജയന്‍(മാനന്തവാടി), ഐ.സി. ബാലകൃഷ്ണന്‍(ബത്തേരി), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, കേരള വിഷന്‍ ന്യൂസ് എംഡി പ്രിജേഷ് അച്ചാണ്ടി, കേരള കമ്മ്യൂണിക്കേറ്റേഴ്‌സ് കേബിള്‍ ലിമിറ്റഡ് എംഡി അനില്‍ മംഗലത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. കലാസന്ധ്യ ഉണ്ടാകും









