
പുൽപ്പള്ളി: ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ കല്ലുവയൽ 2026 ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി ശ്രദ്ധേയമായി. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചതോടൊപ്പം 15 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി സ്കൂളിന്റെ തിളക്കമായി.
43 പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേയും, 8 പട്ടികജാതി വിദ്യാർതികളുടെയും വിജയം അഭിമാനകരമാണ് .

വിദ്യാർത്ഥികളുടെ മികച്ച വിജയത്തിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ പിന്തുണയും പരിശ്രമവും കാരണമായതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. അക്കാദമിക് മികവിനൊപ്പം വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനും പ്രാധാന്യം നൽകിയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വിജയികളായ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ്, പി.ടി.എ., അധ്യാപകർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു. നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും സ്കൂളിന്റെ ഈ നേട്ടത്തെ അഭിനന്ദിച്ചു.








