എസ്.കെ.എസ്.എസ്.എഫ് മീഡിയാ സെമിനാർ നടത്തി

0 0

മാനന്തവാടി: എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ മീഡിയാ വിങ്ങിന്റെ നേതൃത്വത്തിൽ മീഡിയാ സെമിനാർ സംഘടിപ്പിച്ചു. നവമാധ്യമ രംഗത്തെ സാധ്യതകളും അവസരങ്ങളും ചർച്ച ചെയ്ത സെമിനാറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കരിയർ മേഖലകളിൽ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സോഷ്യൽ മീഡിയ ഇടപെടലുകളിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. സംഘടനാ പ്രവർത്തന രംഗത്ത് ആധുനികവും ശാസ്ത്രീയവുമായ രീതികൾ അവലംബിക്കുന്നതിന്റെ സാധ്യതകളും പ്രോഗ്രാമിൽ അവതരിപ്പിക്കപ്പെട്ടു. മാനന്തവാടി ടൗൺ മദ്രസ ഹാളിൽ നടന്ന സെമിനാർ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി ഉദ്ഘാടനം ചെയ്തു. മീഡിയാ വിങ്ങ് ജില്ലാ ചെയർമാൻ റംഷിദ് ചെറ്റപ്പാലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മാഈൽ ദാരിമി കെല്ലൂർ, മുഹമ്മദ് റാഫി മാസ്റ്റർ, ഫൈസൽ മച്ചിങ്ങൽ, റാഷിദ് പാലമുക്ക്, ഉനൈസ് ഗസ്സാലി, ജുനൈദ് പടിഞ്ഞാറത്തറ, ഫാസിൽ പഴുപ്പത്തൂർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കൺവീനർ മിദ്ലാജ് മാനന്തവാടി സ്വാഗതവും മുബഷിർ ഫൈസി നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സെമിനാറിൽ പങ്കെടുത്തത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
  • More to Read

    സുസ്ഥിര ടൂറിസം വികസനം: ഇടപെടല്‍ ശക്തമാക്കാന്‍ ഹാര്‍മണി ടൂറിസം കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം
    • May 14, 2026

    കല്‍പ്പറ്റ: സുസ്ഥിര ടൂറിസം വികസനത്തിന് ഇടപെടല്‍ ശക്തമാക്കാന്‍ ഹാര്‍മണി(ഹെല്‍ത്തി ആക്ഷന്‍ ഫോര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഓണ്‍ നേച്ചേഴ്‌സ് യാര്‍ഡ്സ്റ്റിക്‌സ്)ടൂറിസം കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ടൂറിസം മേഖലയില്‍ കാര്‍ബണ്‍ തുലിത പരിപാടികള്‍(നെറ്റ് സീറോ പ്രോഗ്രാം) ഊര്‍ജിതമാക്കാനും മുണ്ടേരി എസ്‌കോണ്‍ ഓഫീസില്‍ ചേര്‍ന്ന…

    Continue reading
    ടിവികെ മദ്യനയം സ്വാഗതാര്‍ഹം: മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി
    • May 13, 2026

    ദ്വാരക: വിദ്യാലയം, ആരാധനാലയം, ബസ് സ്റ്റാന്‍ഡ് തുടങ്ങിയവയുടെ പരിസരത്തെ 717 മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ തമിഴ്‌നാട്ടിലെ ടിവികെ സര്‍ക്കാര്‍ തീരുമാനിച്ചതിനെ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി സ്വാഗതം ചെയ്തു. കേരളത്തില്‍ അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ…

    Continue reading

    Average Rating

    5 Star
    0%
    4 Star
    0%
    3 Star
    0%
    2 Star
    0%
    1 Star
    0%

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി