അന്താരാഷ്‌ട്ര മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 5 ന്

  • General
  • November 23, 2026
  • 0 Comments

 

അന്താരാഷ്ട്ര മണ്ണ് ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ അഞ്ചിന് രാവിലെ 10 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. ദിനാചരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രണ്ടാംഘട്ട സംഘാടക സമിതി യോഗം ചേർന്നു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായി. നവംബർ 29ന് നടക്കുന്ന മിനി മാരത്തോണിൽ പങ്കെടുക്കുന്നവർക്കുള്ള റേസ് കിറ്റുകൾ നവംബർ 27, 28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനിച്ചു. മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പെയിന്റിംഗ്, ഫോട്ടോഗ്രാഫി മത്സരങ്ങളുടെ അവലോകനവും നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജിനി തോമസ്, സൽമ മോയിൻ, ഗിരിജാ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,
സോയിൽ സർവെ അസിസ്റ്റൻ്റ് ഡയറക്ടർ അബ്ദുൽ ഹമീദ്, സോയിൽ സർവെ ഡെപ്യൂട്ടി ഡയറക്ടർ സി.ബി ദീപ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

  • More to Read

    ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപനം 27ന്; സംഘാടക സമിതി ഒരുക്കങ്ങൾ വിലയിരുത്തി
    • November 23, 2026

      ഇ-മാലിന്യമുക്ത വയനാട് പ്രഖ്യാപനം നവംബർ 27ന് വൈകിട്ട് നാലിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി യോഗം ചേർന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. പ്രോഗ്രാം,…

    Continue reading
    പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു
    • November 23, 2026

      പനമരം: കൈപ്പാട്ടുകുന്ന് ക്ഷേത്രത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. മരിച്ചത് കൂളിവയൽ കാളിയാർ സലീം (52). ഇന്ന് വൈകിട്ട് 4.30-ഓടെയായിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഹസീന. മക്കൾ: അസീബ്,…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി