
കണിയാമ്പറ്റ ;സ്വാർഥത മുച്ചൂടും ബാധിച്ച വർത്തമാന കാലത്ത് സാമൂഹ്യ സേവനത്തിന് സ്വയം സന്നദ്ധരാവുന്ന വർ ഏറെ മഹത്വമുള്ളവരാണെന്നും സാമൂഹ്യ സേവനം ഇല്ലാതായാൽ മനുഷ്യരാശിയുടെ നില നിൽപ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും എസ് കെ ജെ എം ജില്ലാ പ്രസിഡണ്ട് സയ്യിദ് കെ വി എസ് ഇമ്പിച്ചിക്കോയ തങ്ങൾ പറഞ്ഞു. മില്ലുമുക്ക് ജവാഹിറുൽ ഉലൂം കോളേജിൽ വെച്ച് നടത്തിയ കിഫായ അംഗങ്ങളുടെ പ്രീ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രസിഡണ്ട് അശ്‌റഫ് ഫൈസി പനമരം അദ്ധ്യക്ഷനായി. ജംഇയ്യത്തുൽ മുഅല്ലിമീൻ 70 -ാം വാർഷികത്തിൻ്റെ ഭാഗമായി മയ്യിത്ത് പരിപാലനം , ആതുര ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയവക്കായി രൂപം നൽകുന്ന സന്നദ്ധ വിഭാഗമാണ് കിഫായ. ജനുവരി ആറിന് മലപ്പുറത്ത് നടക്കുന്ന കിഫായ സമർപ്പണത്തിൻ്റെ മുന്നോടിയായാണ് ജില്ലകളിൽ പ്രീ ക്യാംപ് നടന്നു വരുന്നത്. ആനമങ്ങാട് അബൂബക്കർ മുസ് ലിയാരുടെ ഖബ്ർ സിയാറത്തോടെയാണ് തുടക്കം കുറിച്ചത്. ടി വി അബ്ദുറഹ് മാൻ ഫൈസി പ്രാർഥനക്ക് നേതൃത്വം നൽകി. സാമൂഹ്യ സേവനത്തിൻ്റെ ഇസ് ലാമിക മാനം എന്ന വിഷയത്തിൽ അബ്ബാസ് വാഫി ചെന്ദ ലോട് ക്ലാസെടുത്തു. ജില്ലാ ഭാരവാഹികളായ അബ്ദുൽ മജീദ് അൻസ്വരി, അബ്ദു റസാഖ് ദാരിമി, പ്രിൻസിപ്പാൾ സുലൈമാൻ ബാഖവി മച്ചൂർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും കിഫായ ജില്ലാ ചെയർമാൻ ഇസ്മായിൽ ദാരിമി ആനപ്പാറ നന്ദിയും പറഞ്ഞു








