വനിതാ സംരംഭങ്ങൾക്ക് കൈത്താങ്ങാകാൻ ദാക്ഷായണി പദ്ധതി

  • General
  • October 17, 2026
  • 0 Comments

 

10 ലക്ഷം വരെ സാമ്പത്തിക സഹായം

പട്ടികജാതി വിഭാഗക്കാരായ വനിതകൾക്ക് സ്വയം തൊഴിൽ സാധ്യതകൾ കണ്ടെത്തി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ പിന്തുണയേകി സംസ്ഥാന സർക്കാരിന്റെ ദാക്ഷായണി പദ്ധതി. സ്റ്റാർട്ടപ്പ്, നവീന സാങ്കേതികവിദ്യ, സേവന-ഉത്പാദന-കാർഷിക അനുബന്ധ മേഖലകളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കി സ്ഥിര വരുമാനമാർഗ്ഗം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം. പദ്ധതിപ്രകാരം കുറഞ്ഞത് അഞ്ച് വനിതകൾ ഉൾപ്പെടുന്ന സ്വയംസഹായ സംഘങ്ങൾക്ക് നൂതന സംരംഭങ്ങൾ ആരംഭിക്കാൻ അംഗീകൃത പദ്ധതിച്ചെലവിന്റെ 75 ശതമാനം വരെ പരമാവധി 10 ലക്ഷം രൂപയും വ്യക്തിഗത സംരംഭങ്ങളുടെ വിപുലീകരണത്തിന് പദ്ധതി ചെലവിന്റെ 75 ശതമാനം വരെ പരമാവധി 3.75 ലക്ഷം രൂപയും സഹായമായി അനുവദിക്കും. പട്ടികജാതി വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബങ്ങൾ, അവിവാഹിതരായ അമ്മമാർ, വിധവകളായ വനിതകൾ എന്നിവർക്കും സർക്കാർ ഏജൻസികൾ മുഖേന വിവിധ നൈപുണി വികസന പരിപാടികളിൽ പങ്കെടുത്ത് വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്കും പദ്ധതിയിൽ മുൻഗണന ലഭിക്കും.

ഇരുപത്തൊന്ന് വയസ് പൂർത്തിയായതും 55 കവിയാത്ത വനിതകൾക്കായാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി ആനുകൂല്യത്തിനായി സംരംഭത്തിന്റെ വിശദാംശങ്ങൾ, ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ അധികരിക്കരുത്. അപേക്ഷകർ ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. സംഘത്തിന്റെ രജിസ്ട്രേഷൻ, അംഗങ്ങളുടെ യോഗ്യത, മറ്റ് രേഖകളുടെ വിശദവിവരങ്ങൾ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. സംരംഭങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ പരിശീലനം, സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനം, സാമ്പത്തിക സാക്ഷരത എന്നിവ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. പദ്ധതി ആനുകൂല്യങ്ങൾ അർഹരായവർക്ക് ഉറപ്പാക്കുന്നതിന് ജില്ലാ തലത്തിൽ നിർവഹണ സമിതി രൂപീകരിച്ച് പദ്ധതി നിർവഹണം കാര്യക്ഷമമാക്കും.

  • More to Read

    കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പപാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
    • October 18, 2026

        പുൽപള്ളി:കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കബനിക്കുകുറുകെ വിഭാവനംചെയ്ത ബൈരക്കുപ്പപാലം നിർമാണത്തിന് കേന്ദ്രാനുമതിയായി. തറക്കല്ലിട്ടശേഷം 32 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് പാലം നിർമാണത്തിനു പച്ചക്കൊടി കാണിച്ചത്. കേന്ദ്രത്തിന്റെ സേതുബന്ധൻ പദ്ധതിയിൽ പാലം നിർമാണത്തിന് 27 കോടി രൂപ…

    Continue reading
    വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ചുകൊണ്ടുള്ള ലോഗോ ആനിമേഷൻ നടി ഭാവന പ്രകാശനം ചെയ്തു
    • October 18, 2026

      ബേക്കൽ   വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) പുതിയ ലോഗോ ആനിമേഷൻ പ്രകാശനംചെയ്തു. ബേക്കലിൽവെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി ഭാവനയാണ് ലോഞ്ചിങ് നിർവഹിച്ചത്. വയനാടിന്റെ പാരമ്പര്യവും സംസ്കാരവും സമന്വയിപ്പിച്ചു കൊണ്ടുള്ള കലാ-സാഹിത്യ-സാംസ്കാരിക സന്ദേശങ്ങളുമായി ചുരവും വയലും തേയിലത്തോട്ടവും…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി