
കാട്ടിക്കുളം: ഒക്ടോബർ 27, 28 തിയതികളിൽ കാട്ടിക്കുളം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ ലോഗോ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ ജോയിൻ്റ് കൺവീനർ സബ്രിയ ബീഗത്തിനു നൽകി പ്രകാശനം ചെയ്തു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സിജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പി. ആർ. സുനിൽകുമാർ, ജലീൽ എം., സ്റ്റാഫ് സെക്രട്ടറി സജിതാ രാജ് എന്നിവർ ആശംസകളർപ്പിച്ചു. ലോഗോ ഡിസൈനർ നിമിത കെ.സി.ലോഗോയുടെ പിന്നിലെ ആശയം, അത് പ്രതിനിധീകരിക്കുന്ന സന്ദേശം എന്നിവയെ കുറിച്ച് സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ നൗഷാദ് ടി.കെ. സ്വാഗതവും ജോയിൻ്റ് കൺവീനർ ഷിബു ജോർജ് നന്ദിയും പറഞ്ഞു.








