കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

  • General
  • September 22, 2026
  • 0 Comments

 

കൽപ്പറ്റ ഗവ.ജനറൽ ആശുപത്രി സൂപ്രണ്ടിനെ എൽഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെയും എൽഡിഎഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ ഉപരോധിച്ചു. മുൻകാലങ്ങളിൽ നിയമിച്ച താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി പൂർത്തിയായിട്ടും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് നിയമനം നീട്ടിക്കൊണ്ടുപോകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ പുതിയ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ നിയമന പ്രക്രിയ ബുധനാഴ്ച പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. താത്കാലിക ജീവനക്കാരുടെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ദിവസങ്ങളായി രോഗികൾക്ക് സേവനം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു.
: വി ഹാരിസ്, പി കെ അബു, എസ് സൗമ്യ, പി കെ ബാബുരാജ്, പി എം ഷംസുദ്ദീൻ, അനിൽ കുമാർ, സി കെ നൗഷാദ്, മുഹമ്മദ് റാഫിൽ, എ ആർ ബിനി, പി ടി വർഗീസ് എന്നിവർ നേതൃത്വം നൽകി.

  • More to Read

    ഇഡി വേട്ടക്കെതിരെ സിപിഐ എം പ്രതിഷേധം
    • September 24, 2026

      പനമരം:സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറിയേറ്റംഗം മുഹമ്മദ് റിയാസിനുമെതിരെ ഇഡി -മോഡി-യുഡിഎഫ് നടത്തുന്ന രാഷ്ട്രീയ വേട്ടയിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പനമരത്ത് പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധ യോഗം സിപിഐ എം ജില്ലാ…

    Continue reading
    കോഫിഗ്രോവേർസ് അസോസിയേഷൻജില്ലാ ഓഫീസ് ഉദ്ഘാടനം നടത്തി
    • September 24, 2026

      കൽപറ്റ:വയനാട് കോഫിഗ്രോവേർസ് അസോസിയേഷൻ്റെയും വയനാട് റോബസ്റ്റ കോഫി പ്രൊഡ്യൂസർ കമ്പനിയുടെയും ഓഫീസ് ഉത്ഘാടനംചെയ്തു : കൽപറ്റ മലബാർ ഗോൾഡിന് സമീപമുള്ള പാലുകുന്നുബിൽഡിംഗിലാണ് ബഹു. പ്രിൻസിപിൾക്രിഷിഓഫീസർ സീമ ജില്ലാ വ്യവസായകേന്ദ്രം ജനറൽമനേജർ ജിഷയും ഉത്‌ഘാടനംചെയ്തത് അനൂപ് പാലുക്കുന്ന് അലി ബ്രാൻ ബാപ്പയ്യ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി