വൈത്തിരി ഉപജില്ല കായികമേളക്ക് തുടക്കം

  • General
  • September 24, 2026
  • 0 Comments

*

വൈത്തിരി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തുടക്കമായി. കൽപ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഷ്മ രമേശ് അധ്യക്ഷയായി. വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. കെ ടി അഷ്റഫ് പതാക ഉയർത്തി. കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അത്‌ലറ്റ് യെമി പി ബിനു കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ കായിക താരങ്ങളായ നിധീഷ് സുരേഷ്, ദീപക് ദേവ്, അമന്യ മണി, അൻവിയ എലിസബത്ത് സെബാസ്റ്റ്യൻ എന്നിവർ ദീപശിഖാ പ്രയാണം നടത്തി. കായികമേളയുടെ ലോഗോ തയ്യാറാക്കിയ കൽപ്പറ്റ എച്ച് ഐ എം യു പി സ്കൂൾ അധ്യാപകൻ മുഹമ്മദ് റഊഫ് മാസ്റ്റർക്ക് ഉപഹാരം നൽകി ആദരിച്ചു.
സെപ്റ്റംബർ 26 ന് കായിക മേള സമാപിക്കും.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം അബ്ദുറഹിമാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ.എം സജ്ന, കെ.വി ജമീല, പ്രീജ, നയന മോൾ ബിജു, മൊയ്തുട്ടി, നഫീസത്ത് ജാഫർ, കെ ഷീബ, ഇ ഷാജഹാൻ, വി.കെ ഓമന, പി ആസ്യ, ബിപിസി ഇൻചാർജ് ടിൻ്റോ ജോസ്, കണിയാമ്പറ്റ ഗവ. യുപി സ്കൂൾ പ്രധാന അധ്യാപിക കെ യു സിനി റിസപ്ഷൻ കമ്മിറ്റി കൺവീനർ കൃഷ ഷാജി, പി.ടി.എ പ്രസിഡൻറ് ടി.പി ഹാരിസ്, വൈസ് പ്രസിഡൻറ് ടി. കെ ജാഫർ, എസ് എം സി ചെയർമാൻ സി എച്ച് ഹനീഫ, പി ടി എ അംഗം ഷാഫി എന്നിവർ സന്നിഹിതരായി.

  • More to Read

    ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ; ടി.എസ്. മനുവിന് അഭിനന്ദന പ്രവാഹം
    • September 25, 2026

      മീനങ്ങാടി: ഏഷ്യൻ ഗെയിംസിൽ 4 x 400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗം ടി.എസ്. മനുവിന് ജൻമനാട്ടിൽ അഭിനന്ദന പ്രവാഹം. കാക്കവയൽ കരിങ്കണ്ണിക്കുന്നിലെ തെക്കിനാൽ ടി.പി. സജി-ഷീല ദമ്പതികളുടെ മകനാണ് മനു. കരിങ്കണ്ണിക്കുന്നിലെ വീട്ടിലെത്തി…

    Continue reading
    കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി.
    • September 25, 2026

      സുൽത്താൻ ബത്തേരി: കുരുമുളക് കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾ നേരിട്ട് കേട്ടറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി. മുള്ളൻകൊല്ലിയിൽ വെച്ചാണ് കർഷകരുടെ പ്രതിനിധികൾ പ്രിയങ്ക ഗാന്ധി എം. പി. യുമായി കൂടിക്കാഴ്ച നടത്തിയത്. ഗുണനിലവാരമുള്ള കുരുമുളക് കൊടി ലഭിക്കാത്തത്തതും കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി