
കൽപ്പറ്റ: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എകെഡിഎ ജില്ലാ ജനറൽ ബോഡി യോഗംവും കുടുംബസംഗമവും ഹോട്ടൽ ഗ്രീൻ ഗേറ്റ്സ് ഹാളിൽ നടത്തി. ചലച്ചിത്രതാരം സണ്ണി വെയ്ൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി. രഞ്ജിത്ത്, വൈത്തിരി യൂണിറ്റ് പ്രസിഡന്റ് വേണുഗോപാൽ കീഴ്ശേരി, സെക്രട്ടറി ഫൈസൽ പാപ്പിന, ബത്തേരി യൂണിറ്റ് പ്രസിഡന്റ് മജേഷ് എന്നിവർ പ്രസംഗിച്ചു. ‘വിതരണ ബിസിനസും സംഘടനയുടെ പ്രാധാന്യവും’ എന്ന വിഷയത്തിൽ ജില്ലാ ട്രഷറർ മനു ഗോപാൽ, മാനന്തവാടി യൂണിറ്റ് പ്രസിഡന്റ് എൻ.എ. ഫൗലാദ് എന്നിവർ ക്ലാസെടുത്തു. അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കലാപരിപാടികൾ നടന്നു.








