സംസ്ഥാന കായിക ദിനം ആചരിച്ചു

  • Wayanad
  • October 13, 2026
  • 0 Comments

 

 

കൽപ്പറ്റ:കേണൽ ജി വി രാജയുടെ ഓർമ്മദിനമായ ഒക്ടോബർ 13ന് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത അഭിമുഖ്യത്തിൽ സംസ്ഥാന കായിക ദിനം ആചരിച്ചു. കായിക ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ ടൗണിൽ ഫൺ റൺ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി ചെൽസാസിനി ഐഎഎസ് കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ പി വിശ്വനാഥൻ എന്നിവർ ചേർന്ന് ഫൺ റൺ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി, സജീവ് കെ ആർ, ഹരി ടി കെ, സെക്രട്ടറി ടി താലിബ് ,സ്പോർട്സ് കൌൺസിൽ അംഗം എ ഡി ജോൺ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം പി കെ അയ്യൂബ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ പി വിജയ് ടീച്ചർ നന്ദിയും പറഞ്ഞു. ജില്ലാ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങൾ, എസ് കെ എം ജെ സ്കൂളിലെ എസ്പിസി വിദ്യാർത്ഥികൾ, മോർണിംഗ് വൈബ് കായിക താരങ്ങൾ, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.

  • More to Read

    കോട്ടൂരിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ
    • October 14, 2026

      ബത്തേരി ജൂലൈയിൽ ജില്ലാതിർത്തിയായ കോട്ടൂരിൽ എം.ഡി.എം.എയുമായി സ്ഥിരം ലഹരി വില്പനക്കാരനെ പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് പിടികൂടി. തോമാട്ടുചാൽ, നരിക്കുണ്ട്, കല്ലിയത്ത് വീട്ടിൽ, കെ.എസ്. സൂര്യനാരായണൻ(25)നെയാണ് അമ്പലവയൽ പോലീസ് 13.10.2026 തീയതി ബത്തേരിയിൽ നിന്ന് അമ്പലവയൽ പോലീസ് പിടികൂടിയത്.…

    Continue reading
    പത്മശ്രീ ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ് അനുശോചിച്ചു
    • October 14, 2026

      കൽപ്പറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ നിര്യാണത്തിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്.വയനാടിന്റെ കാർഷിക പൈതൃകത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു ചെറുവയൽ…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    National

    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    • May 7, 2026
    ഓപ്പറേഷൻ സിന്ധൂർ ഒന്നാം വാർഷികം

    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    • May 1, 2026
    വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർദ്ധനവ്, 3000 കടന്നു

    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    • April 30, 2026
    ഐ.സി.എസ്ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയക്കുതിപ്പുമായി പെൺകുട്ടികൾ

    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    • April 27, 2026
    പ്രളയഭീതിക്ക് വിട; ആഴ്ചകൾക്ക് മുമ്പേ പ്രവചനമെത്തും; നിർമിത ബുദ്ധിയുമായി കേന്ദ്ര ജലകമ്മീഷൻ

    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    • April 27, 2026
    ഇന്ത്യ-ന്യൂസിലൻഡ് വ്യാപാര ബന്ധത്തിൽ പുതുചരിത്രം; നിർണ്ണായക സ്വതന്ത്ര വ്യാപാര കരാർ ഇന്ന് ഒപ്പിടും

    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

    • April 27, 2026
    സ്ത്രീസുരക്ഷയിൽ ബിജെപി പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി